ലണ്ടൻ: ആദ്യപകുതിയിൽ ലീഡ് ചെയ്ത കളി രണ്ടാം പകുതിയിലെ ഭ്രാന്തമായ മൂന്നു മിനിറ്റിൽ കളഞ്ഞുകുളിച്ച ആഴ്സനൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങി. 2-1ന് ജയിച്ച സിറ്റി 53 പോയന്റുമായി ഒന്നാം സ്ഥാനത്ത് ലീഡ് 11 പോയന്റാക്കി ഉയർത്തിയപ്പോൾ 35 പോയന്റുമായി നാലാമതാണ് ആഴ്സനൽ.
ആദ്യ പകുതിയിൽ മികച്ച കളി കെട്ടഴിച്ച ആഴ്സനൽ 31ാം മിനിറ്റിൽ ബുകായോ സാകയുടെ ഗോളിൽ മുന്നിലെത്തുകയും ചെയ്തു. എന്നാൽ, ഇടവേളക്കുശേഷം 57,58,59 മിനിറ്റുകളിൽ കളി മാറി. 57ാം മിനിറ്റിൽ ഗ്രാനിത് സാക ബെർണാഡോ സിൽവയെ ബോക്സിൽ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ ലഭിച്ച പെനാൽറ്റി റിയാദ് മെഹ്റസ് ലക്ഷ്യത്തിലെത്തിച്ചു. അതിനിടെ പെനാൽറ്റി സ്പോട്ടിൽ ചവിട്ടിയ ആഴ്സനൽ ഡിഫ
ൻഡർ ഗബ്രിയേൽ മഗൽഹാസ് മഞ്ഞക്കാർഡ് കണ്ടു. അടുത്ത മിനിറ്റിൽ സിറ്റി പ്രതിരോധത്തിന്റെ പിഴവിൽനിന്ന് ഗോളിലേക്ക് നീങ്ങിയ പന്ത് ഗോൾലൈൻ സേവിലൂടെ നതാൻ ആക്കെ അടിച്ചകറ്റി. റീബൗണ്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. 59ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസിനെ ഫൗൾ ചെയ്ത ഗബ്രിയേൽ മഗൽഹാസ് രണ്ടാം മഞ്ഞയും ചുവപ്പുകാർഡും കണ്ടുമടങ്ങിയതോടെ ആഴ്സനൽ തളർന്നു. എന്നിട്ടും പിടിച്ചുനിൽക്കാൻ ശ്രമിച്ച ആഴ്സനലിനെ നിരാശരാക്കി ഇഞ്ചുറി സമയ ഗോളിലൂടെ റോഡ്രി സിറ്റിക്ക് ജയം സമ്മാനിച്ചു.
ആഴ്സനലിന് നൂറാം ചുവപ്പുകാർഡ്
ഗബ്രിയേലിന്റെ മാർച്ചിങ് ഓർഡറോടെ പ്രീമിയർ ലീഗ് ആരംഭിച്ചശേഷം നൂറ് ചുവപ്പുകാർഡ് വാങ്ങുന്ന ആദ്യ ടീമായി ആഴ്സനൽ മാറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.