ലണ്ടൻ: കമ്മ്യൂണിറ്റി ഷീൽഡ് കപ്പിൽ ലിവപൂർളിനെ തകർത്ത് ചാമ്പ്യന്മാരായാണ് ആഴ്സനൽ ഈ സീസണിൽ തുടങ്ങിയത്. പിന്നാലെ പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് മത്സരത്തിൽ ജയവും.
ഇതു കണ്ടപ്പോൾ, ഈ സീസണിലെ ഫേവറിറ്റുകൾ ഇവർ തന്നെയെന്ന് വിധി എഴുതി പലരും. എന്നാൽ, സംഭവിച്ചത് നേരെ തിരിച്ചാണ്. പത്തു മത്സരം കഴിഞ്ഞപ്പോൾ ഗണ്ണേഴ്സിൻെറ സ്ഥാനം 14. കഴിഞ്ഞ അഞ്ചു മത്സരത്തിൽ മൂന്ന് തോൽവിയും ഒരു സമനിലയും ഏറ്റുവാങ്ങി.
കോച്ച് മൈക്കൽ ആർടേറ്റയുടെ കണക്കുകൂട്ടൽ പാളുന്നുണ്ട് എന്നതിൻെറ തെളിവാണിത്.
കഴിഞ്ഞ ദിവസം വോൾവർഹാംപ്റ്റണിനോടും ആഴ്സനൽ തോറ്റു. 2-1ന്. ആദ്യ പകുതി പിറന്ന ഗോളിനാണ് തോൽവി. പെഡ്രോ നെറ്റോ നേടിയ(27) ഗോളിൽ മുന്നിലെത്തിയ വൂൾഫ്സിനെ 30ാം മിനിറ്റിൽ ഗണ്ണേഴ്സ് ഒപ്പം പിടിച്ചു.
വില്ല്യൻെറ പാസിൽ പ്രതിരോധ താരം ഗബ്രിയേൽ (30)ലാണ് ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതി തന്നെ ഡാനിയൽ പോഡൻസിലൂടെ (42) വൂൾഫ്സ് മുന്നിലെത്തി. ഈ ഗോളിൽ കളി ജയിക്കുകയും ചെയ്തു. 17 പേയൻറുള്ള വൂൾഫ്സ് ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.