ലണ്ടൻ: പുറത്തെ പ്രശ്നങ്ങളൊന്നും മൈതാനത്ത് ബാധിക്കാതെ ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിയെ 3-1നാണ് ചെൽസി തോൽപിച്ചത്. ട്രെവോ ചലോബ, മേസൺ മൗണ്ട്, കയ് ഹാവർട്സ് എന്നിവരായിരുന്നു ചെൽസിയുടെ സ്കോറർമാർ.
മാഞ്ചസ്റ്റർ സിറ്റിക്കും (69) ലിവർപൂളിനും (63) പിറകിൽ മൂന്നാമതാണ് ചെൽസി (56). വോൾവ്സ് 4-0ത്തിന് വാറ്റ്ഫോഡിനെയും ആസ്റ്റൺവില്ല 3-0ത്തിന് ലീഡ്സ് യുനൈറ്റഡിനെയും ന്യൂകാസിൽ 2-1ന് സതാംപ്ടണിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.