പ്രീമിയർ ലീഗ്: സിറ്റിക്കും ലിവർപൂളിനും ജയം; ചെൽസിക്ക് തോൽവി

ലണ്ടൻ: പോരാട്ടം കനക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിരക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. അതേസമയം, മൂന്നാം സ്ഥാനക്കാരായ ചെൽസി തോറ്റു. ലിവർപൂൾ 2-0ത്തിന് വാറ്റ്ഫോഡിനെയും സിറ്റി അതേ സ്കോറിന് ബേൺലിയെയുമാണ് തോൽപിച്ചത്.

ചെൽസി 4-1ന് ബ്രെന്റ്ഫോഡിനോട് തോറ്റു. ലിവർപൂളിനായി ഡീഗോ ജോട്ടയും ഫാബിന്യോയും സിറ്റിക്കായി കെവിൻ ഡിബ്രൂയ്നും ഇൽകായ് ഗുൻഡോഗനുമാണ് സ്കോർ ചെയ്തത്. ബ്രെന്റ്ഫോഡിനായി വിറ്റാലി യാനെറ്റ് രണ്ടു ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യൻ എറിക്സൺ ക്ലബിനായി ആദ്യ ഗോൾ സ്കോർ ചെയ്തു. സിറ്റിക്ക് 73ഉം ലിവർപൂളിന് 72ഉം പോയന്റാണ്.

Tags:    
News Summary - Premier League: City and Liverpool win; Chelsea lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.