ലണ്ടൻ: ഇടവേളക്കു പിരിയാനിരിക്കുന്ന പ്രിമിയർ ലീഗിൽ ടീമിന്റെ അവസാന കളിയിൽ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപിന് മൈതാനത്തെത്താനാകില്ല. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളിയിൽ മുഹമ്മദ് സലാഹിന് ഫ്രീകിക്ക് നിഷേധിച്ചതിനെതിരെ അസിസ്റ്റന്റ് റഫറിയോട് കയർത്തതിനാണ് ഏറെ വൈകി ചുവപ്പു കാർഡ് ലഭിക്കുന്നത്. കളിയിൽ എതിരില്ലാത്ത ഒരു ഗോളിന് ചെമ്പട വിജയിച്ചിരുന്നു.
ക്ലോപിന്റെ നടപടിക്ക് 30,000 പൗണ്ട് പിഴയായിരുന്നു നേരത്തെ വിധിച്ചത്. ഇതിനെതിരെ ഫുട്ബാൾ അസോസിയേഷന് നൽകിയ അപ്പീലിലാണ് ഒരു കളിയിൽ വിലക്കായി മാറ്റിയത്. ശനിയാഴ്ച സതാംപ്ടണെതിരായ മത്സരത്തിൽ ഇതോടെ ക്ലോപിന് ടച് ലൈൻ വിലക്കുണ്ടാകും. കോച്ചിനെ മൈതാനത്തിന് പുറത്തിരുത്തിയാകും ടീം കളി നയിക്കുക. പ്രിമിയർ ലീഗിൽ 19 പോയിന്റുള്ള ടീം നിലവിൽ എട്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള സതാംപ്ടൺ 18ാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.