കൊച്ചി: ആകാംക്ഷക്ക് അറുതിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോളടിക്കാരൻ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍നിന്നുള്ള 32കാരൻ സ്‌ട്രൈക്കര്‍ കളത്തിലിറങ്ങും.
തെൻറ കളിജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമാണെന്നും വളരെ പ്രതീക്ഷയിലാണെന്നും ഗാരി ഹൂപ്പര്‍ പറഞ്ഞു. ഏഴാംവയസ്സില്‍ ടോട്ടൻഹം ഹോട്‌സ്പര്‍ അക്കാദമിയില്‍നിന്ന് കളി പഠിച്ചുതുടങ്ങിയ ഹാരി, 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീമിൽ അരങ്ങേറിയത്. ഗ്രേസിനായി 69 മത്സരങ്ങളില്‍നിന്ന് 20 ഗോളുകള്‍ നേടി. 2010ല്‍ സ്‌കോട്ടിഷ് വമ്പന്മാരായ സെല്‍റ്റിക്കിലെത്തിയതോടെയാണ് പേരെടുക്കുന്നത്. നാലു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു. ആദ്യ സീസണില്‍തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകമായി. 95 കളികളിൽ 63 ഗോളുകൾ നേടി വിജയകരമായ കരിയറിനൊടുവിൽ നോര്‍വിച്ച് സിറ്റിയിലെത്തിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിെൻറ ഭാഗമാവുന്നത്.
2015-16 സീസണില്‍ വായ്പയിലൂടെ ഷെഫീൽഡ് വെനസ്ഡേയിലേക്ക് മാറി. പിന്നീട് ആസ്‌ട്രേലിയന്‍ ലീഗിലേക്ക് കൂടുമാറി വെലിങ്ടണ് ഫീനിക്സിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. സീസണിൽ കേരള ടീമിെൻറ ശ്രദ്ധേയ കരാറായാണ് ഹൂപ്പറുടെ വരവിനെ വിശേഷിപ്പിക്കുന്നത്.
സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന നാലാമത്തെ വിദേശ താരമാണ് ഹൂപ്പർ. സ്പാനിഷ് താരം വിസെെൻറ ഗോമസ്, അർജൻറീനയുടെ ഫകുൻഡോ പെരേര, കഴിഞ്ഞ സീസണിൽ കളിച്ച സെർജിയോ സിഡോഞ്ച എന്നിവരാണ് അവർ. ഏഷ്യൻ താരം ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി ഇനി അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.