പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തുടർച്ചയായ രണ്ടാം പരാജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് തുടർച്ചയായ രണ്ടാം പരാജയം. കഴിഞ്ഞ റൗണ്ടിൽ സതാംപ്ടണിനോട് തോറ്റിരുന്ന അന്റോണിയോ കോണ്ടെയുടെ ടീം ഇത്തവണ വോൾവ്സിനു മുന്നിലാണ് 2-0ത്തിന് വീണത്. റൗൾ ജിമെനസിന്റെയും ലിയാൻഡർ ഡെൻഡോൻകറിന്റെയും ഗോളുകളാണ് വോൾവ്സിന് ജയം സമ്മാനിച്ചത്. ടോട്ടൻഹാമിനെ (22 കളികളിൽ 36 പോയന്റ്) മറികടന്ന് വോൾവ്സ് (23 മത്സരങ്ങളിൽ 37) ഏഴാം സ്ഥാനത്തേക്കു കയറി.

ലെസ്റ്റർ സിറ്റി-വെസ്റ്റ്ഹാം യുനൈറ്റഡ് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ ആസ്റ്റൺവില്ലയെ 1-0ത്തിന് കീഴടക്കിയ ന്യൂകാസിൽ യുനൈറ്റഡ് തുടർച്ചയായ മൂന്നാം ജയത്തോടെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് ഒരു പടികൂടി കയറി. ജനുവരിയിൽ ടീമിലെത്തിയ കീറൺ ട്രിപ്പിയറാണ് ന്യൂകാസിലിനായി ലക്ഷ്യംകണ്ടത്.

ലെസ്റ്ററിനെതിരെ ഇഞ്ചുറി സമയത്ത് നേടിയ ഗോളിലായിരുന്നു വെസ്റ്റ്ഹാം ഒരു പോയന്റ് രക്ഷിച്ചെടുത്തത്. ​വെസ്റ്റ്ഹാമിനായി ജാറഡ് ബോവനും ക്രെയ്ഗ് ഡോസണും ലെസ്റ്ററിനായി യൂറി ടെയ്‍ലിമാൻസും റിക്കാർഡോ പെരേരയും സ്കോർ ചെയ്തു. 25 മത്സരങ്ങളിൽ 41 പോയന്റുമായി വെസ്റ്റ്ഹാം നാലാം സ്ഥാനത്ത് തുടരുമ്പോൾ 22 കളികളിൽ 27 പോയന്റുമായി ലെസ്റ്റർ 11ാമതാണ്. 

Tags:    
News Summary - Premier League: Tottenham lose again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.