പി.എസ്​.ജിയിൽ മെസ്സിക്ക്​ 30ാം നമ്പർ ജഴ്​സി?

പാരിസ്​: ബാഴ്സലോണയിൽനിന്ന്​ കൂടുമാറിയെത്തുന്ന ഇതിഹാസതാരം ലയണൽ മെസ്സി​ പി.എസ്​.ജിയിൽ 30ാം നമ്പർ ജഴ്​സിയാവും അണിയുകയെന്ന്​ റിപ്പോർട്ട്​. ബാഴ്​സലോണയിൽ പത്താം നമ്പർ ജഴ്​സിയായിരുന്നു സൂപ്പർതാരം സ്​ഥിരമായി അണിഞ്ഞിരുന്നത്​. എന്നാൽ, ബാഴ്​സയിൽ അരങ്ങേറ്റത്തിൽ കുറച്ചു മത്സരങ്ങളിൽ മെസ്സി ധരിച്ചത്​ 30ാം നമ്പർ ജഴ്​സിയാണ്​.

ഈ ഒരു വൈകാരിക ബന്ധമാണ്​ 30ാം നമ്പർ ജഴ്​സിയണിയാൻ അർജന്‍റീനക്കാരനെ പ്രേരിപ്പിക്കുന്നതെന്ന്​ പ്രമുഖ സ്​പാനിഷ്​ ദിനപത്രമായ മാർക റിപ്പോർട്ട്​ ചെയ്​തു. പി.എസ്​.ജിയിൽ നിലവിൽ പത്താം നമ്പറുകാരൻ മെസ്സിയുടെ ഉറ്റ സുഹൃത്തായ ബ്രസീലിയൻ സ്​ട്രൈക്കർ നെയ്​മറാണ്​. മെസ്സി കൂടുമാറിയെത്തു​േമ്പാൾ പത്താം നമ്പർ ജഴ്​സി അദ്ദേഹത്തിന്​ ​നെയ്​മർ വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ, മെസ്സി അത്​ നിരസിച്ചു.



പിന്നീട്​ 19ാം നമ്പർ ജഴ്​സിയിലാവും മെസ്സി പി.എസ്​.ജിയിൽ കളിക്കുകയെന്നും അഭ്യൂഹമുണ്ടായിരുന്നു. അതും പക്ഷേ, താരം വേണ്ടെന്നുവെച്ചു. ബാഴ്​സലോണ യൂത്ത്​ ടീമിൽ മെസ്സി ധരിച്ചിരുന്നത്​ 19ാം നമ്പർ ജഴ്​സിയായിരുന്നു. ഫ്രഞ്ച്​ ലീഗിൽ 30ാം നമ്പർ ജഴ്​സി സാധാരണ ഗതിയിൽ റിസർവ്​ ഗോൾകീപ്പർമാരാണ്​ അണിയുന്നത്​. 

Tags:    
News Summary - PSG offer Messi the No.30 shirt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.