ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ ദേശീയ ടീം പരിശീലകനെ മാറ്റി ഖത്തർ. ലോകകപ്പ് ഫുട്ബാളിനു പിന്നാലെ സ്ഥാനമേറ്റ പോർചുഗലുകാരനായ കാർലോസ് ക്വിറോസിനെ ഒഴിവാക്കി സ്പാനിഷുകാരായ മാർക്യൂസ് ലോപസിനെ പുതിയ കോച്ചായി നിയമിച്ചു.
നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ വക്റ സ്പോർട്സ് ക്ലബിന്റെ പരിശീലകനാണ് 61കാരനായ മാർക്യൂസ് ലോപസ്. ജനുവരി 12ന് ഖത്തറിന്റെ മണ്ണിൽ ഏഷ്യൻ കപ്പ് ഫുട്ബാൾ പോരാട്ടത്തിന് കിക്കോഫ് കുറിക്കാനിരിക്കെയാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഖത്തറിന്റെ പരിശീലന പദവിയിൽനിന്നു അപ്രതീക്ഷിത നീക്കത്തിലൂടെ കാർലോസ് ക്വിറോസ് പുറത്താകുന്നത്.
ഇരു വിഭാഗവും തമ്മിലെ പരസ്പര ധാരണയോടെ ക്വിറോസ് പരിശീലക പദവിയിൽനിന്നു പടിയിറങ്ങുകയാണെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.