രണ്ടു ദിനം; നാലിൽ രണ്ടുപേരെ അറിയാം

ദോഹ: ഖത്തർ ലോകകപ്പിലേക്ക് അവശേഷിക്കുന്ന രണ്ടു ബർത്തുകളിൽ പന്തുതട്ടുന്ന ടീമുകൾ ആരൊക്കെയെന്ന് ഇന്നും നാളെയുമായി അറിയാം. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന വേദിയിൽ രണ്ടു ദിനം യോഗ്യതാ പോരാട്ടത്തിന്‍റെ ആവേശം. ആകെയുള്ള 32 സീറ്റിൽ 30 പേരെയും നേരത്തേതന്നെ ഉറപ്പിച്ചുകഴിഞ്ഞതാണ്. ഇനിയുള്ള രണ്ടു സ്ഥാനങ്ങളിലേക്ക് നാലു വൻകരകളിൽനിന്നുള്ള നാലു പേർ ബൂട്ടുകെട്ടും. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്‍റർകോണ്ടിനെന്‍റൽ േപ്ലഓഫിലെ ആദ്യ മത്സരത്തിൽ തിങ്കളാഴ്ച ഖത്തർ സമയം രാത്രി ഒമ്പതിന് (ഇന്ത്യയിൽ 11.30) ലാറ്റിനമേരിക്കൻ പവർഹൗസായ പെറു ഏഷ്യൻ മേഖലയിൽനിന്നുമെത്തുന്ന ആസ്ട്രേലിയയെ നേരിടും.

ചൊവ്വാഴ്ചയാണ് രണ്ടാം അങ്കം. വടക്കൻ അമേരിക്കൻ മേഖലയിൽനിന്നുള്ള കോസ്റ്ററീകയും ഓഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും തമ്മിലാണ് ഈ മത്സരം. ഇരു കളികളിലെയും വിജയികൾ ലോകകപ്പ് ഗ്രൂപ് റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടും. ലോകകപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പും ഗ്രൂപ് നിലയും നേരത്തേതന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. ആസ്ട്രേലിയ-പെറു മത്സരത്തിലെ വിജയികൾ ലോകകപ്പ് ഗ്രൂപ് 'ഡി'യിൽ ഫ്രാൻസ്, ഡെന്മാർക്, തുനീഷ്യ ടീമുകൾക്കൊപ്പം കളിക്കും. കോസ്റ്ററീക-ന്യൂസിലൻഡ് മത്സരവിജയികൾക്ക് ഗ്രൂപ് 'സി'യിൽ സ്പെയിൻ, ജർമനി, ജപ്പാൻ ടീമുകൾക്കൊപ്പമാവും ഇടം. കഴിഞ്ഞയാഴ്ചയിൽ നടന്ന ഏഷ്യൻ യോഗ്യതാറൗണ്ടിൽ യു.എ.ഇയെ 2-1ന് തോൽപിച്ചാണ് ആസ്ട്രേലിയ ഇന്‍റർകോണ്ടിനെന്‍റൽ േപ്ല ഓഫിന് ഇടംനേടിയത്. 

Tags:    
News Summary - qatar world cup 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.