ബ്രസീൽ താരം റിച്ചാർലിസന് നേരെ പഴമേറ്; കാൽപന്തു വേദിയിൽനിന്ന് വീണ്ടും വംശീയ വിവാദം

പാരിസ്: ബ്രസീൽ താരം റിച്ചാർലിസന് നേരെ ഗാലറിയിൽനിന്ന് പഴമേറ്. പാരിസിലെ പാർക് ഡെ പ്രിൻസസിൽ ചൊവ്വാഴ്ച നടന്ന ബ്രസീൽ-തുനീഷ്യ സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അര​ങ്ങേറിയത്. സൗഹൃദ മത്സരം കളത്തിനകത്തും പുറത്തും ഒട്ടും സൗഹൃദം നിറഞ്ഞതായിരുന്നില്ല. നിരവധി ഫൗളുകളും കാർഡുകളും ആ​ക്രോശങ്ങളും കണ്ട മത്സരത്തിനിടെയാണ് ബ്രസീൽ താരത്തിന് നേരെ വംശീയാധിക്ഷേപവും പഴമേറും അരങ്ങേറിയത്. റിച്ചാർലിസൻ ബ്രസീലിനു​വേണ്ടി രണ്ടാം ഗോൾ അടിച്ചയുടനെയാണ് ഗാലറിയിൽനിന്ന് കുപ്പികൾക്കൊപ്പം പഴവും എറിഞ്ഞത്. താരത്തിന്റെ കാലിന് സമീപമാണ് പഴം വീണതെങ്കിലും അദ്ദേഹമത് ശ്രദ്ധിച്ചില്ല. എന്നാൽ, മത്സരത്തിന് ശേഷം സംഭവം ചൂടേറിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്.

ബ്രസീൽ താരങ്ങൾക്ക് നേരെ ആദ്യമായല്ല പഴമേറുണ്ടാകുന്നത്. 2014ൽ ബാഴ്സലോണ-വില്ലാറയൽ മത്സരത്തിനിടെ ബാഴ്സ താരത്തിനെതിരെ പഴമേറുണ്ടായിരുന്നു. എന്നാൽ, താരം അതെടുത്ത് കഴിച്ചാണ് മറുപടി നൽകിയത്.

തുനീഷ്യക്കെതിരെ സന്നാഹ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് ബ്രസീൽ ജയിച്ചു കയറിയത്. റഫിഞ്ഞ രണ്ടു ഗോളുമായി മികവു കാട്ടിയപ്പോൾ റിച്ചാർലിസൺ, നെയ്മർ, പെഡ്രോ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.

Tags:    
News Summary - Racist controversy as a banana is thrown at Richarlison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.