ദേ, റയൽ തോറ്റു, ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സ

മഡ്രിഡ്: ബാഴ്സലോണ വീണ്ടും കരുത്തുവീണ്ടെടുത്ത ലാ ലിഗയിൽ ആദ്യ തോൽവി വഴങ്ങി റയൽ മഡ്രിഡ്. ദുർബലരായ റയൽ വയ്യകാനോക്കു മുന്നിലായിരുന്നു 3-2ന്റെ തോൽവി. പുതിയ സീസണിൽ തുടർ വിജയങ്ങളുടെ ആഘോഷമായിരുന്ന റയൽ നിര അവസാന രണ്ടു കളികളിലും വിയർക്കുന്നത് ബാഴ്സക്ക് അവസരമാകുകയാണ്. 13 കളികളിൽ 34 പോയിന്റുമായി കറ്റാലന്മാർ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടു പോയിന്റ് കുറച്ചുള്ള റയൽ രണ്ടാമതാണ്. മൂന്നാമതുള്ള അറ്റ്ലറ്റികോ മഡ്രിഡിന് ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായി 10 പോയിന്റാണ് വ്യത്യാസം.

മറുവശത്ത്, തുടർച്ചയായ മൂന്നാം ജയവുമായി റയൽ വയ്യകാനോ എട്ടാം സ്ഥാനത്തേക്ക് കയറി.

തുടക്ക് പരിക്കേറ്റ് സൂപർ താരം കരീം ബെൻസേമ കഴിഞ്ഞ മാസം പുറത്തായ ശേഷം മൂന്നു കളികളിൽ ഒരു ജയം മാത്രമാണ് റയലിന്റെ സമ്പാദ്യം. തിങ്കളാഴ്ച അഞ്ചാം മിനിറ്റിൽ ഗോളടിച്ച് വയ്യകാനോ വരവറിയിച്ചിരുന്നു. തളരാതെ പൊരുതിയ റയൽ മഡ്രിഡ് നാലുമിനിറ്റിനിടെ രണ്ടെണ്ണം അടിച്ചുകയറ്റി ലീഡ് പിടിച്ചു. എ​ന്നാൽ, അ​തിലേറെ വീറോടെ തിരിച്ചടിച്ച വയ്യകാനോ രണ്ടെണ്ണം കൂടി എതിർവലയിലെത്തിച്ച് ജയമുറപ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയറും അൽവാരോ ഗാർസിയയും കളഞ്ഞുകുളിച്ച സുവർണാവസരങ്ങൾ ഗോളാക്കുന്നതിൽ വിജയിക്കാനാകാതെ പോയതാണ് റയൽ തോൽവി ഉറപ്പാക്കിയത്. 

Tags:    
News Summary - Rayo Vallecano fight back to shock Real Madrid 3-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.