റയലിന് തകർപ്പൻ ജയം; ബാഴ്സക്ക് സമനിലക്കുരുക്ക്

ബാഴ്സലോണ: ലാ ലീഗയിൽ കരുത്തരായ റയൽ മാഡ്രിഡ് തകർപ്പൻ ജയവുമായി മുന്നേറുന്നു. കരിം ബെൻസേമ, വിനീഷ്യസ് ജൂനിയർ എന്നിവരുടെ ഇരട്ടഗോൾ പ്രകടനത്തിൽ വലൻസിയയെ 4-1ന് പരാജയപ്പെടുത്തി. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയുമായുള്ള പോയിന്‍റ് വ്യത്യാസം എട്ടായി.

ലീഗിൽ 21 മത്സരങ്ങളുമായി 49 പോയിന്‍റാണ് റയലിന്. സെവ്വിയക്ക് 19 മത്സരങ്ങളിൽനിന്ന് 41 പോയിന്‍റും. 42ാം മിനിറ്റൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ബെൻസേമയാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്‍റെ രണ്ടാംപകുതിയിലാണ് ബാക്കിയുള്ള നാലു ഗോളുകളും പിറന്നത്. 52, 61 മിനിറ്റുകളിൽ വിനീഷ്യസ് ജൂനിയർ കിട്ടിയ അവസരങ്ങൾ ഗോളാക്കി. 88ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ രണ്ടാം ഗോൾ. വലൻസിയയുടെ ആശ്വാസ ഗോൾ 76ാം മിനിറ്റിൽ ഗോൻകാലോ ഗ്യൂഡ്സിന്‍റെ വകയായിരുന്നു.

ഇതോടെ റയലിനുവേണ്ടി 300 ഗോൾ നേടുന്ന താരമായി ബെൻസേമ. അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഡാനി ആൽവ്സിന്‍റെ ഗോളിലുടെ ബാഴ്സലോണയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. 57ാം മിനിറ്റിൽ ലൂക് ഡേ ജോങ് നൽകിയ ലോങ് ബാൾ ഹെഡറിലൂടെ വലയിലെത്തിച്ചു. എന്നാൽ, 89ാം മിനിറ്റിൽ അന്‍റോണിയോ പ്യൂർട്ടാസ് സമനില ഗോൾ നേടി.

സമനിലയോടെ ബാഴ്സ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളി. ജയിച്ചാൽ മൂന്നാം സ്ഥനത്ത് എത്താമായിരുന്നു. 20 മത്സരങ്ങളിൽനിന്ന് 32 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം.

Tags:    
News Summary - Real Madrid 4- 1 Valencia, Barça held at Granada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.