മഡ്രിഡ്: റയൽ മഡ്രിഡിൽ സൂപ്പർ സ്റ്റാർ താൻ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ. ലാലിഗയിലെ ആദ്യ മത്സരത്തിൽ ബെൻസേമയുടെ ഡബിൾ ഗോളിൽ ഡിപോർടിവോ അലാവസിനെ 4-1ന് തോൽപിച്ചു. ഗോൾരഹിത ആദ്യ പകുതിക്ക് ശേഷമായിരുന്നു റയൽ മഡ്രിഡിെൻറ ഗോൾ മഴ. 48ാം മിനിറ്റിൽ എഡൻ ഹസാഡിെൻറ പാസിൽനിന്നാണ് ബെൻസേമ അക്കൗണ്ട് തുറന്നത്.
ക്ലബിെൻറ െഎകൺ താരമായിരുന്ന സെർജിയോ റാമോസ് മഡ്രിഡ് വിട്ടതോടെ ആ പൊസിഷനിൽ കളത്തിലിറങ്ങിയ നാചോ ഫെർണാണ്ടസ് (56) ടീമിെൻറ രണ്ടാം ഗോൾ നേടി. 62ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ മൂന്നാം ഗോൾ. പകരക്കാരനായി ഇറങ്ങിയ വിനീഷ്യസ് ജൂനിയർ (92), ലാലിഗയിൽ അരങ്ങേറിയ പുതിയ താരം ഡേവിഡ് അലാബയുടെ ക്രോസ് ഹെഡറിൽ ഗോളാക്കി പട്ടിക പൂർത്തിയാക്കി.
പെനാൽറ്റിയിലായിരുന്നു (ജോസെലു-65) എതിരാളികളുടെ ആശ്വാസഗോൾ. മത്സരത്തിനുശേഷം പുതിയ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് പറയാനുണ്ടായിരുന്നതും െബൻസേമയെ കുറിച്ചാണ്. സ്ട്രൈക്കർ എന്നതിലുപരി ബെൻസേമ റയലിൽ ഒരു കംപ്ലീറ്റ് െപ്ലയറായി മാറിയെന്നായിരുന്നു കോച്ചിെൻറ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.