മഡ്രിഡ്: രണ്ടാം ഡിവിഷൻ ലീഗിൽ നിന്നും കയറി ലാലിഗയിലേക്ക് പന്തുതട്ടാനിറങ്ങിയ കാഡിസ് സാക്ഷാൽ റയൽ മഡ്രിഡിനെ അട്ടിമറിച്ചു. 16ാം മിനുറ്റിൽ അേൻറാണി ലൊസാനൊ നേടിയ ഗോളിൽ മുന്നിലെത്തിയ കാഡിസിന് മറുപടി നൽകാൻ റയലിനായില്ല.
മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് രണ്ടുതവണ മാത്രമേ റയലിന് നിറയൊഴിക്കാനായുള്ളൂ. നിലവിലെ ചാമ്പ്യൻമാരായ റയലിെൻറ പുതുസീസണിലെ ആദ്യ തോൽവിയാണിത്.സ്വന്തം തട്ടകമായ സാൻറിയാഗോ ബർണബ്യൂവിൽ തോൽക്കുന്നത് 399 ദിവസത്തിന് ശേഷവും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും ഏറ്റുമുട്ടിയപ്പോൾ ജയം സിറ്റിക്കൊപ്പം നിന്നു. റഹീം സ്റ്റെർലിങ് 23ാം മിനുറ്റിൽ നേടിയ ഗോളാണ് സിറ്റിക്ക് തുണയായത്.
നേരത്തേ നടന്ന മത്സരത്തിൽ ലിവർപൂൾ എവർട്ടനോട് സമനില വഴങ്ങിയിരുന്നു.
ലണ്ടൻ: മൂന്നിെൻറ കളി ചെൽസി വിടുന്നില്ല. പുതിയ സ്പോൺസർമാരായി 'ത്രീ ടെലികമ്യൂണിക്കേഷൻസ്' വന്നശേഷം മൂന്നിെൻറ തടവറയിലായ ചെൽസിക്ക് മൂന്നു ഗോളടിച്ചിട്ടും സമനില.
ശനിയാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ സതാംപ്ടനാണ് 3-3ന് തളച്ചത്. ഗോളടിക്കുക മാത്രമല്ല പ്രതിരോധവും ജയിക്കാനുള്ള അടവാണെന്നു ബോധ്യപ്പെടുത്തിയാണ് സതാംപ്ടൻ ചെൽസിയുടെ താരപ്പടയെ പിടിച്ചുകെട്ടിയത്. ആദ്യ പകുതിയിൽ തിമോ വെർണറുടെ ഇരട്ട ഗോൾ (15, 28) മികവിൽ ലീഡ് നേടിയ ചെൽസിക്കെതിരെ ഡാനി ഇങ്സ് (43) സതാംപ്ടെൻറ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ ചെ ആഡംസ് അവരെ ഒപ്പമെത്തിച്ചു. പിന്നീട് 59ാം മിനിറ്റിൽ കായ് ഹാവെട്സ് ചെൽസിയുടെ മൂന്നാം ഗോൾ നേടിയെങ്കിലും ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിനെ ഹെഡറിലൂടെ വലയിലെത്തിച്ച ജാനിക് വെസ്റ്റർഗാഡ് കളി സമനിലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.