ലെവൻ പുലിയാണ്​, മെസ്സിക്കും ക്രിസ്​റ്റ്യാനോക്കുമൊപ്പം എണ്ണപ്പെടേണ്ടവൻ

21ാം നൂറ്റാണ്ടിലെ ഏറിയ കാലവും ഫുട്​ബാൾ ലോകം കറങ്ങിയത്​​ സാക്ഷാൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ രണ്ട്​ ഗ്രഹങ്ങളെച്ചുറ്റിയായിരുന്നു​. ഇരുവരുടെയും മാന്ത്രികതക്കു മുന്നിൽ പക്ഷേ, പല പ്രതിഭകളും വെളിച്ചംകാണാതെ പോയിട്ടുണ്ട്​​. ഒളിഞ്ഞും തെളിഞ്ഞും 'മുഖ്യധാര'യിലേക്ക്​ ഫ്രീകിക്കുകൾ പായിക്കാൻ പലരും ശ്രമിച്ചെങ്കിലും അതിനായില്ല. ആ നഷ്​ട പട്ടികയിൽ ആദ്യം ഇടംപിടിക്കുന്നവരിൽ ഒരാൾ​ റോബർട്ട്​ ലെവൻഡോവ്​സ്​കിയായിരിക്കും.

പോളിഷ്​ സൂപ്പർ താരത്തിൻെറ ചിറകിലേറി കോവിഡ്​ സീസണിലെ ചാമ്പ്യൻസ്​ ലീഗ്​ കിരീടം മ്യൂണിക്​ നഗരത്തിലേക്ക് ബയേൺ​​ എത്തിക്കു​േമ്പാൾ, 'വൈ ഇസ്​ റോബർട്ട്​ ലെവൻഡോവ്​സ്​കി സോ അണ്ടർറേറ്റഡ്​ ' എന്ന ചോദ്യം വീണ്ടും ഉയരുകയാണ്​. ഒരു പക്ഷേ അഞ്ചു വർഷത്തോളം പഴക്കമുള്ള ചോദ്യമാണിത്​. ഗോളടിമേളവും കിരീടാരവങ്ങളുമായി ഈ ചോദ്യത്തെ 2020ലും ഈ 32കാരൻ പ്രസക്​തമാക്കി നിർത്തുന്നുണ്ട്​.

ഗോഡ്​ഫാദർ ഇല്ലാതെയായിരുന്നു ലെവൻഡോവ്​സ്​കിയുടെ ഫുട്​ബാളിലേക്കുള്ള കടന്നുവരവ്​. തുടർച്ചയായ നാലു സീസണുകളിൽ 40 ൽ അധികം ഗോൾ നേടി ലെവൻഡോവ്​സ്​കി താൻ എല്ലാംകൊണ്ടും തികഞ്ഞ സ്​ട്രൈക്കറാണെന്ന്​ പലകുറി തെളിയിച്ചതാണ്​. ത​െൻറ കാലുകളും തലയും ഉപയോഗിച്ച് പന്തിനെ വലക്കകത്തെത്തിക്കുന്നതിൽ വിരുതനായ ലെവൻഡോവ്​സ്​കിയിൽ


ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ എല്ലാം സ്വഭാവങ്ങളും ദർശിക്കാനാകും​. ബുണ്ടസ്​ ലീഗയിലേക്ക്​ കാലെടുത്തു വെച്ച അന്നു മുതൽ അയാളത്​ തെളിയിച്ചതുമാണ്​. പോളണ്ടിലെ രണ്ടും മൂന്നും ഡിവിഷനിൽ സിനിച്ച്​ പ്രുസ്​കോക്കായി ടോപ്​ സ്​കോറായ വിലാസത്തിലാണ്​​ താരം ആദ്യ ഡിവിഷനിലേക്ക്​ എത്തുന്നത്​. 2008-10 വരെ ലെക്​ പോസ്​നാനിക്കായി നിറഞ്ഞുനിന്ന​ (32 ഗോൾ) പോളിഷ്​ താരത്തെ 4.5 മില്ല്യൺ യൂറോക്ക്​ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്​മുണ്ട്​ സ്വന്തമാക്കി.


2010 മുതൽ 14 വരെ ഡോർട്ട്​മുണ്ടിൽ കളിച്ച താരം 131 മത്സരത്തിൽ 74 ഗോളുകൾ അടിച്ചുകൂട്ടി. 2013ൽ ​ബൊറൂസിയയെ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയത്​ ലെവൻഡോവ്​സ്​കിയായിരുന്നു. അന്ന്​ ബയേൺ മ്യൂണിക്കിനോട്​ 2-1ന്​ തോൽക്കാനായിരുന്നു ബൊറൂസിയയുടെ വിധി. എന്നാൽ, ടോപ്​ സ്​കോറർ പട്ടികയിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ (12) പിന്നിൽ പത്തു ഗോളുമായി ലെവൻ തൻെറ മൂല്യം ലോകത്തെ അറിയിച്ചിരുന്നു.


അന്ന്​ നഷ്​ടപ്പെട്ട കിരീടം ആറു വർഷങ്ങൾക്കു ശേഷം അയാൾ നേടിയിരിക്കുന്നു. കിരീട വഴിയിൽ ബയേൺ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ഈ പോളണ്ടു കാരനോടാണ്​. 15 ഗോളാണ്​ ഈ ചാമ്പ്യൻസ്​ ലീഗിൽ താരം അടിച്ചു കൂട്ടിയത്​.

2014ലാണ്​ ലെവഡോവ്​സ്​കിയെ ബയേൺ മ്യൂണിക്ക്​ സ്വന്തമാക്കുന്നത്​. തുടർന്നങ്ങോട്ട്​ ലെവ​ൻഡോവ്​സ്​കിയുടെ അശ്വമേധമായിരുന്നു. ആറു വർഷവും ബയേൺ ലീഗ്​ ചാമ്പ്യന്മാരായി. ഇതിൽ നാലു സീസണിലും ​ടോപ്​ സ്​കോററാണയാൾ. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ സ്​ക്വാഡിൽ രണ്ടു തവണ എത്തുകയും ചെയ്​തു.

ടെക്നിക്കൽ സ്കില്ലുകൾ, വേഗത്തിലുള്ള പാദ ചലനങ്ങൾ, പൊസിഷൻ, ഫസ്റ്റ് ടൈം ഷൂട്ട്, എയറിലെ ശക്തി, ക്രിയേറ്റീവിറ്റി, ശാരീരിക ക്ഷമത എന്നിവയെല്ലാം ഈ താരത്തിനെ വ്യത്യസ്​ഥനാക്കുന്നു.

അപ്പോഴും, ലോക ഫുട്​ബാളർക്കുള്ള ഗ്ലാമർ ബഹുമതിയായ ബാലൺ ഡിഓറും ഫിഫ ദി ബെസ്​റ്റും ഒരു തവണ പോലും കിട്ടാതെ പോയി. 2015ൽ ഫിഫ ബാലൺഡി ഓർ മത്സരത്തിൽ നാലാം സ്​ഥാനത്ത്​ എത്തിയതായിരുന്നു ഈ ട്രോഫിക്കായുള്ള വലിയ മുന്നേറ്റം.

ഈ സീസണിൽ 55 ഗോളുകളുമായി മറ്റാരേക്കാളും മുന്നിലെത്തിയപ്പോൾ ഫുട്​ബാൾ ലോകം ഒന്നടങ്കം ഈ താരത്തിന്​ കൈയടിക്കുകയാണ്​. ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും അസ്​തമിച്ച സമയം, ബാലൺഡി ഓർ ഉറപ്പിച്ചിരിക്കെയാണ്​ കോവിഡ്​ കാരണം അണിയറ പ്രവർത്തകർ പുരസ്​കാരം റദ്ദ്​ ചെയ്യുന്നത്​. ​ഫിഫ ദി ബെസ്​റ്റ്​ പുരസ്​കാരം നൽകാൻ ഫുട്​ബാൾ സംഘടന തീരുമാനിച്ചാൽ മറ്റൊരു പേര്​ ഇനി അതിലേക്ക്​ നോമിനേറ്റ്​ ചെയ്യാൻ ഉണ്ടാവില്ലെന്നുറപ്പാണ്​.  



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.