ഇറ്റലിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞ് മാൻസിനി

റോം: ​ഇ​റ്റ​ലി ദേ​ശീ​യ ടീ​മി​നൊ​പ്പം ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളു​ടെ അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ക ക​രി​യ​റി​ന് വി​രാ​മ​മി​ട്ട് റോ​ബ​ർ​ട്ടോ മാ​ൻ​സി​നി. യൂ​റോ 2024ന്റെ ​നി​ര്‍ണാ​യ​ക യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ​ടി​യി​റ​ക്കം. 2020ലെ ​യൂ​റോ കി​രീ​ടം ഇ​റ്റ​ലി​ക്ക് സ്വ​ന്ത​മാ​ക്കി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ന് പ​ക്ഷേ, 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. 2026 വ​രെ​യാ​യി​രു​ന്നു ക​രാ​ര്‍. 2020ലെ ​യൂ​റോ ജേ​താ​ക്ക​ളാ​യ​തോ​ടെ 14 വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ധാ​ന കി​രീ​ടം നേ​ടാ​ൻ മാ​ൻ​സി​നി​ക്ക് കീ​ഴി​ൽ ഇ​റ്റ​ലി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.

Tags:    
News Summary - Roberto Mancini resigns as Italy head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.