യുറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വിജയവുമായി പോർച്ചുഗൽ. രണ്ട് ഗോളുമായി ക്രിസ്റ്റ്യാനേ തിളങ്ങിയ മത്സരത്തിൽ അയർലാൻഡിനെ 3-0ത്തിനാണ് പോർച്ചുഗൽ തകർത്തുവിട്ടത്. 18ാം മിനിറ്റിൽ ജോവോ ഫെലിക്സാണ് പോർച്ചുഗല്ലിനായി ആദ്യ ഗോൾ നേടിയത്. ഷോട്ട് കോർണറിൽ നിന്നാണ് ഗോൾ പിറന്നത്.
50ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ പിറന്നത്. തന്റെ ഗോളടി മികവിന് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. പത്ത് മിനിറ്റിന് ശേഷം ഒരു ഗോൾ കൂടി നേടി ക്രിസ്റ്റ്യാനോ മത്സരത്തിലെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ജോട നീട്ടി നൽകിയ പന്ത് അനായാസം റൊണോൾഡോ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ ഗോളോടെ അന്താരാഷ്ട്ര ഫുട്ബാളിൽ 130 ഗോളെന്ന നേട്ടത്തിലേക്ക് റൊണോൾഡോ എത്തി. 207 മത്സരങ്ങളിൽ നിന്നാണ് രാജ്യത്തിനായി 130 ഗോളെന്ന നേട്ടം റൊണാൾഡോ കുറിച്ചത്.
കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ റൊണാൾഡോയില്ലാത ഇറങ്ങിയ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. തുടർന്ന് ക്രിസ്റ്റ്യാനോയെ അടുത്ത മത്സരത്തിൽ കളിപ്പിക്കുമെന്ന് പോർച്ചുഗൽ കോച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ യുറോ കപ്പോടെ റൊണോൾഡോ അന്താരാഷ്ട്ര ഫുട്ബാൾ കരിയർ അവസാനിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.
2004ലാണ് യുറോകപ്പിൽ റൊണോൾഡോ ആദ്യമായി കളിച്ചത്. 2016ൽ കിരീടം നേടിയ ടീമിലും അംഗമായിരുന്നു. ജൂൺ 19ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോർച്ചുഗല്ലിന്റെ ആദ്യ യൂറോകപ്പ് മത്സരം. പോർച്ചുഗല്ലിനെ കൂടാതെ തുർക്കിയ, ജോർജിയ, ചെക്ക്റിപ്പബ്ലിക് എന്നീ ടീമുകളുമാണ് ഗ്രൂപ്പിൽ എഫിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.