സൗദി പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തംവെക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ

പരമ്പരാഗത സൗദി വേഷമണിഞ്ഞ്, വാൾ കൈയിലേന്തി നൃത്തംവെച്ച് ക്രിസ്റ്റ്യാനോ

ജിദ്ദ: അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും സൗദി ദേശീയദിനം ആഘോഷിച്ച് ലോക ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസ്ർ ക്ലബ് ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നാടോടി ഈണത്തിന് അനുസൃതമായി റൊണാൾഡോ ബിഷ്ത്, ഷമാഗ് എന്നീ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തം ചെയ്യുന്ന രംഗമുള്ളത്.

രാജ്യത്തിന്‍റെ ദേശീയദിനം ആഘോഷിക്കുന്ന അൽ നസ്റിന്‍റെ വിഡിയോയിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് സെനഗാൾ താരം സാദിയോ മാനെ, മാർസെലോ ബ്രെസോവിച്ച് ഉൾപ്പെടെയുള്ള മറ്റ് കളിക്കാരും നൃത്തം ചെയ്യുന്നുണ്ട്. ‘മക്കൾക്കും ലോകത്തിനും ഒരു ജന്മനാട്, ഇവിടെ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു. സൗദി ദേശീയ ദിനം 93’ എന്ന കുറിപ്പും വിഡിയോടൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്ത് അറബി വസ്ത്രം ധരിച്ച് ക്രിസ്റ്റ്യാനോ നാടോടി നൃത്തം അവതരിപ്പിച്ചിരുന്നു.

ദേശീയദിനത്തിൽ ബിഷ്തും ഷമാഗും കൂടി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി സ്പോർട്സ് ക്ലബുകൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സൗദി പൈതൃകം പുനരുജ്ജീവിപ്പിക്കാനും ആഘോഷങ്ങൾ നടത്താനും വിദേശ താരങ്ങളെ രാജ്യത്തിന്‍റെ ചരിത്രം പരിചയപ്പെടുത്താനും നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 93-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം അൽ നസ്ർ ക്ലബ് നേരത്തെ ആരംഭിച്ചിരുന്നു.

Tags:    
News Summary - Ronaldo danced in traditional Saudi costume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.