പ്രിമിയർ ലീഗിൽ കളിക്കിടെ ​തലക്കു പരി​േക്കറ്റ്​ വുൾവ്​സ്​ ഗോളി റൂയി പാട്രീഷ്യോ ആശുപ​ത്രിയിൽ


ലണ്ടൻ: പ്രിമിയർ ലീഗ്​ മത്സരത്തിൽ സ്വന്തം ക്യാപ്​റ്റനുമായി കൂട്ടിയിടിച്ച്​ തലക്ക്​ ഗുരുതര പരിക്കു​കളോടെ വുൾവ്​സ്​ ഗോളി റൂയി പാട്രീഷ്യോ ആശുപത്രിയിൽ. ബോധം തെളിഞ്ഞതായും താരം അതിവേഗം ശരിയായി വരുന്നതായും ആശുപ​ത്രി വൃത്തങ്ങൾ അറിയിച്ചു. ലിവർപൂളുമായി കളിക്കിടെയായിരുന്നു അവസാനത്തോടടുത്ത്​ കോണർ കോഡിയുമായി കൂട്ടിയിടിച്ചത്​. 15 മിനിറ്റ്​ കഴിഞ്ഞാണ്​ സ്​ട്രച്ചറിൽ പുറത്തെത്തിക്കുന്നതും ആശുപത്രിയിലേക്ക്​ മാറ്റുന്നതും.

നവംബറിൽ ആഴ്​സണലിനെതിരായ കളിക്കിടെ ഫോർവേഡ്​ റൗൾ ജിമെനസിന്‍റെ തലയോട്ടിക്ക്​ പൊട്ടൽ സംഭവിച്ച ശേഷം​ ഒരു താരം കൂടി ഗുരുതര പരിക്കിനിരയാകുന്നത് വുൾവ്​സ്​ നിരയിൽ ഞെട്ടലായി​. ജിമെനസ്​ ഇപ്പോഴും വിശ്രമത്തിലാണ്​. ഗണ്ണേഴ്​സ്​ പ്രതിരോധ നിരയിലെ ഡേവിഡ്​ ലൂയിസുമായി കൂട്ടിയിടിച്ചായിരുന്നു തലക്ക്​ പരിക്കേറ്റത്​. തിങ്കളാഴ്ച സ്വന്തം ടീമിന്‍റെ കളി കാണാൻ താരം എത്തിയിരുന്നു.

റൂയി പാ​ട്രീഷ്യോ​ക്ക്​ സംഭവിച്ചതെല്ലാം ഓർമയുണ്ടെന്ന്​ പരിശീലകൻ നൂനോ സാ​േന്‍റാ അറിയിച്ചു. അവസാന നിമിഷങ്ങളിൽ ലിവർപൂൾ താരം സലാഹിന്‍റെ ​​േഗാൾ ശ്രമം തടയുന്നതിനിടെയായിരുന്നു ഗോളിയും ക്യാപ്​റ്റനും കൂട്ടിയിടിച്ചത്​. കോഡിയുടെ കാൽമുട്ടിലായിരുന്നു ​റൂയിയുടെ തലയിടിച്ചത്​. സലാഹ്​ ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ്​സൈഡ്​ വിളിച്ചതിനാൽ പരിഗണിച്ചില്ല.

പോർച്ചുഗൽ ഗോളിയായ പാട്രീഷ്യോ 92 കളികളിൽ ദേശീയ ജഴ്​സി അണിഞ്ഞിട്ടുണ്ട്​.

Tags:    
News Summary - Rui Patricio: Wolves keeper 'going to be OK' after head injury - Nuno Espirito Santo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.