ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്റെ അഭിമാനമാണ്. കുഞ്ഞുരാജ്യത്തിന്റെ പ്രശസ്തി ലോകത്തോളം എത്തിച്ചവനാണ് അവൻ. വന്നവഴികൾ മറക്കാത്ത മാനെയെ അവർ അത്രയും സ്നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്റെ പ്രിയപുത്രനാകുകയാണ് മാനെ.
സെനഗാൾ പ്രസിഡന്റ് മാക്കി സാലുമായി ഈ മാസമാദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് മാനേ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം നാടായ ബംബാലിയിലാണ് ആധുനിക ചികിത്സ സൗകര്യങ്ങളുമായി ആശുപത്രി പണിയുന്നത്. നേരത്തേ സെനഗാളിൽ സ്കൂളുകൾ, സ്റ്റേഡിയം, ആശുപത്രി, പള്ളികൾ എന്നിവ നിർമിച്ചുനൽകിയിട്ടുണ്ട് മാനെ.
തുണി, ചെരിപ്പ്, ഭക്ഷണം എന്നിങ്ങനെ അവശ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് മാനെ. ഒരു ഗ്രാമത്തെ മുഴുവന്‍ സ്ഥിരവരുമാനം കൊടുത്ത് ദത്തെടുത്തു. സെനഗാളിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 85 ഡോളർ (6000 രൂപ) വീതം മാനെയുടെ ചാരിറ്റി ഫണ്ടിൽനിന്നെത്തും.
കുടുംബത്തിെൻറ പട്ടിണി മാറ്റാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അത് ധാരാളം. ചിലപ്പോൾ നാട്ടിലെ കുട്ടികളെ തേടി ലിവർപൂളിെൻറ ജഴ്സിയും ബൂട്ടും പന്തുമെല്ലാം എത്തും. ഓരോ തവണ കളത്തിലിറങ്ങുേമ്പാഴും തനിക്കില്ലാതെ പോയതൊന്നും പിന്മുറക്കാർക്ക് നിഷേധിക്കപ്പെടരുതെന്നാണ് അദ്ദേഹത്തിെൻറ ചിന്ത. സാദിയോ മാനെ അവർക്ക് വെറുമൊരു കാൽപന്തുകളിക്കാരനല്ല, മറിച്ച് അയാള്‍ ഒരു ഹീറോയാണ്.
ബാംബലിയുടെ പുത്രൻ
''ഗ്രാമമാണ് എെൻറ കരുത്ത്. അവിടെ കുെറ നല്ല മനുഷ്യരുണ്ട്. എന്നിലൂടെയാണ് അവർ സ്വപ്നം കാണുന്നത്. അവരുടെ സ്വപ്നസാക്ഷാത്കരണത്തിനാണ് ഞാൻ കളിക്കുന്നത്. മൈതാനത്തിറങ്ങിയാൽ അവരുടെ പിന്തുണയും പ്രാർഥനയും എനിക്ക് ഉൗർജമാവും. ഓരോ ദിവസവും അവർ എനിക്കായി പ്രാർഥിക്കും. എപ്പോഴും ജയിക്കുന്നതും അഭിമാനമാവുന്നതും മാത്രമേ അവെര തൃപ്തിപ്പെടുത്തുന്നുള്ളൂ. അതിനാൽ, അവർക്കുവേണ്ടിയാണ് എെൻറ ഫുട്ബാളും ജീവിതവും'' -ലിവർപൂൾ എഫ്.സി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ മാനെ നാടിനോടുള്ള പ്രിയം വെളിപ്പെടുത്തുന്നു.
ലോകമാകെ പടരുേമ്പാഴും പിറന്ന മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാനെയുടെ ജീവിതം ലോകമറിഞ്ഞതാണ്. അതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരം തെൻറ ഗ്രാമീണർക്ക് സമർപ്പിച്ചുകൊണ്ട് മാനെ ഇങ്ങനെ പറഞ്ഞത്: ''എനിക്ക് എന്തിനാണ് പത്ത് ഫെരാരിയും വിമാനങ്ങളും വജ്രംപതിപ്പിച്ച വാച്ചുകളും? അവകൊണ്ട് എനിക്കോ മറ്റുള്ളവര്‍ക്കോ എന്താണ് പ്രയോജനം. ദുരിതകാലം താണ്ടിയാണ് ഞാൻ വരുന്നത്. കളിക്കാൻ ബൂട്ടില്ലായിരുന്നു. വിദ്യാഭ്യാസം ലഭിച്ചില്ല, നല്ല വസ്ത്രമില്ലായിരുന്നു, പട്ടിണിയും കിടന്നു. അക്കാലം മാറിയപ്പോൾ ഫുട്ബാളിനോടാണ് ഞാൻ നന്ദി പറയുന്നത്. എെൻറ സമ്പാദ്യമെല്ലാം എെൻറ ജനങ്ങളെ സഹായിക്കാനുള്ളതാണ്'' -മനുഷ്യത്വത്തിെൻറ അപാരമായ മാതൃകയാവുകയാണ് മാനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.