ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ജയത്തോടെ പുതുസീസൺ തുടങ്ങാമെന്ന ചെൽസിയുടെ മോഹം അരിഞ്ഞുവീഴ്ത്തി ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാർ മുഖാമുഖം വന്നപ്പോൾ ഫ്രാങ്ക് ലാംപാർഡിെൻറ ചെൽസിയെ എതിരില്ലാത്ത രണ്ട്ഗോളുകൾക്ക് തകർത്താണ് ജുർഗൻ േക്ലാപ്പും കുട്ടികളും പ്രീമിയർ ലീഗിലെ അശ്വമേധം തുടർന്നത്.
ആദ്യ പകുതി തീരുംമുേമ്പ പ്രതിരോധഭടൻ ആന്ദ്രേസ് ക്രിസ്ത്യൻസൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ചെൽസി പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. ഉണർന്നെണീറ്റ ലിവർപൂളിനായി 50, 54 മിനുറ്റുകളിൽ സാദിയോ മാനേ നിറയൊഴിച്ചു. ചെൽസി ഗോൾകീപ്പർ കെപ്പയുടെ പിഴവിൽ നിന്നായിരുന്നു മാനേയുടെ രണ്ടാം ഗോൾ പിറന്നത്.
73ാം മിനുറ്റിൽ ചെൽസിക്ക് അനുകൂലമായി വീണുകിട്ടിയ പെനൽറ്റിയെടുത്ത ജോർജീഞ്ഞോയുടെ കിക്ക് തട്ടിമാറ്റി ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ തെൻറ മിന്നുംഫോം തുടർന്നു. നേരത്തേയുള്ള മത്സരത്തിൽ സതാംപ്ടണെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് ടോട്ടൻഹാം തകർത്തെറിഞ്ഞു. ഹ്യൂങ് മിൻ സൺ നാല് ഗോളുമായി സ്കോർ ബോർഡിൽ ഇടം പിടിച്ചപ്പോൾ ഒരുഗോളും നാല് അസിസ്റ്റുമായി ഹാരി കെയ്നും കളം നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.