ന്യൂഡൽഹി: സാഫ് ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിനെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിൽ ഇടംപിടിച്ചു. ബംഗളൂരു എഫ്.സിയുടെ വിംഗർ ജദാന്ത സിങ് ടീമിൽ തിരികെയെത്തി. മൂന്നു ഗോൾ കീപ്പർമാരുടെ കൂട്ടത്തിൽ ചെന്നൈയിൻ എഫ്.സിയുടെ വിശാൽ കെയ്തിനെ ഉൾപ്പെടുത്തിയപ്പോൾ ധീരജ് സിങ് മൊയ്രാങ്തെം പുറത്തായി.
ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ്, അമരീന്ദർ സിങ്, വിശാൽ കെയ്ത്.
ഡിഫൻസ്: പ്രീതം കോട്ടാൽ, സെരിടോൺ ഫെർണാണ്ടസ്, ചിങ്ലെൻസന സിങ്, രാഹുൽ ഭേകെ, സുഭാഷിഷ് ബോസ്, മന്ദർ റാവു ദേശായി.
മിഡ്ഫീൽഡ്: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലെങ് മാവിയ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ജേക്ക്സൺ സിങ്, ഗ്ലാൻ മാർട്ടിൻസ്, സുരേഷ് സിങ്, ലിസ്റ്റൺ കൊളാകോ. യാസിർ മുഹമ്മദ്.
ഫോർവേഡ്: മൻവീർ സിങ്, റഹീം അലി, സുനിൽ ഛേത്രി, ഫറൂഖ് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.