സാഫ് അണ്ടർ 17 ഫുട്ബാൾ; കിരീടം നിലനിർത്തി ഇന്ത്യ

തിംഫു (ഭൂട്ടാൻ): സാഫ് അണ്ടർ 17 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നിലിനിർത്തി ഇന്ത്യ. ഫൈനലിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. 58ാം മിനിറ്റിൽ മുഹമ്മദ് കൈഫിലൂടെ ഇന്ത്യ ലീഡ് നേടി. കളി തീരാൻനേരം ആഡ് ഓൺ ടൈമിന്റെ അഞ്ചാം മിനിറ്റിൽ അർബാഷ് ലീഡ് ഉയർത്തി.

സാഫ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആറാം കിരീടമാണിത്. സെമി ഫൈനലിൽ നേപ്പാളിനെ 4-2ന് തോൽപിച്ചായിരുന്നു ടീമിന്റെ ഫൈനൽ പ്രവേശനം. പാകിസ്താൻ, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നിവരും ചാമ്പ്യൻഷിപ്പിൽ കളിച്ചിരുന്നു.

Tags:    
News Summary - SAFF U-17 Championships: India retains title, defeats Bangladesh 2-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.