തിമ്പു(ഭൂട്ടാൻ): മാലദ്വീപിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യ സാഫ് അണ്ടർ 16 ചാമ്പ്യൻഷിപ് ഫൈനലിൽ. എയ്ബർലാങ് ഖാർതാങ്മാവും മുഹമ്മദ് അർബാഷും രണ്ടുവട്ടം വല കുലുക്കിയപ്പോൾ വിശാൽ യാദവ്, മുഹമ്മദ് കൈഫ്, ലെവിസ് സാങ്മിൻലൂൻ, മൻഭാകുപാർ എന്നിവർ ഓരോ ഗോളും നേടി. ആദ്യാവസാനം മൈതാനം ഭരിച്ച നീലക്കുപ്പായക്കാർ 21ാം മിനിറ്റിൽ വിശാൽ യാദവിലൂടെ ലീഡ് പിടിച്ചു.
പലപ്പോഴും സുവർണാവസരങ്ങൾക്കു മുന്നിൽ മാലദ്വീപ് ഗോളി കരുത്തോടെ നിന്നതാണ് ഇതിലേറെ വലിയ മാർജിനിൽ തോൽക്കാതെ മാലദ്വീപിനെ രക്ഷിച്ചത്. ആദ്യ പകുതിയിൽ 2-0ത്തിന് മുന്നിൽനിന്ന ഇന്ത്യ രണ്ടാം പകുതിയിൽ ആറെണ്ണം കൂടി അടിച്ചുകയറ്റി. പാകിസ്താൻ- ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഇന്ത്യക്ക് കലാശപ്പോരിൽ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.