സാഫ് അണ്ടർ-19 ഫൈനലിൽ അസാധാരണ നടപടി; വിവാദങ്ങൾക്കൊടുവിൽ ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാർ

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന അണ്ടർ 19 വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ അസാധാരണ നടപടികൾ. ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോരാണ് വിവാദമായത്. ഒടുവിൽ ഇരുടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.

കളി നിശ്ചിത സമയത്ത് 1-1 ന് സമനിലയായിരുന്നു. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ സബാനിയുടെ ഗോളിലൂടെ ഇന്ത്യ ലീഡെടുത്തു. ഒരു ഗോളിന്റെ ലീഡുമായി കളി രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോഴാണ് ബംഗ്ലാദേശിന്റെ മറുപടി ഗോൾ എത്തുന്നത്.

അധിക സമയത്തും തുല്യത പാലിച്ചതോടെ കളി പെനാൽറ്റിയിലേക്ക് നീങ്ങി. ടൈ ബ്രേക്കറിലും സമനില തന്നെയായിരുന്നു. ഇരുടീമിലെയും ഗോൾകീപ്പർ ഉൾപ്പെടെ 11 കളിക്കാരും ഗോൾ കണ്ടെത്തി. തുടർന്നും ടൈ ബ്രേക്കറിൽ തുടരണമായിരുന്നെങ്കിലും റഫറി ഉടൻ തന്നെ ടോസ് വിളിക്കുകയായിരുന്നു.

ടോസ് ഇന്ത്യക്ക് ലഭിക്കുകയും ഇന്ത്യൻ ടീം അംഗങ്ങൾ വിജയമാഘോഷിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് താരങ്ങൾ പ്രതിഷേധം തുടങ്ങി. ഗ്യാലറിയിൽ കാണികളും പ്രതിഷേധിക്കാൻ തുടങ്ങി. ആരാധകർ കുപ്പികൾ മൈതാനത്തേക്ക് എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. തുടർന്ന് നേരത്തെ  ടോസ് തീരുമാനമെടുത്ത മാച്ച് കമ്മീഷണർ വിധി മാറ്റി ഇന്ത്യയെയും ബംഗ്ലാദേശിനെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു. ഈ തീരുമാനം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അംഗീകരിക്കുകയും ചെയ്തതോടെ വിവാദങ്ങൾ അവസാനിച്ചു. 

Tags:    
News Summary - SAFF Women’s U-19 C’ships: India share trophy with Bangladesh in bizarre final after winning via toss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.