സഹൽ ​മാഞ്ചസ്​റ്റർ സിറ്റി ജഴ്​സിയിൽ ! പങ്കുവെച്ചത്​ പ്രീമിയർ ലീഗ്​, കമൻറുമായി അഗ്യൂറോ

ലണ്ടൻ: അർജൻറീനിയൻ ഇതിഹാസം ലയണൽ മെസ്സി മാഞ്ചസ്​റ്റർ സിറ്റി ജഴ്​സിയണിയുമോ എന്ന ചർച്ചയിലാണ്​ ഫുട്​ബാൾ ലോകം. എന്നാൽ ​മാഞ്ചസ്​റ്റർ സിറ്റി ജഴ്​സിയണിഞ്ഞതാക​ട്ടെ, മലയാളി താരം സഹൽ അബ്​ദുൽ സമദ്​!

അവി​ശ്വസിക്കേണ്ട​, ഇംഗ്ലീഷ്​ പ്രീമിയർ ലീഗി​െൻറ ഔദ്യോഗിക ഫേസ്​ബുക്​ പേജാണ്​​ സഹൽ മാഞ്ചസ്​റ്റർ സിറ്റി ജഴ്​സിയണിഞ്ഞു നിൽക്കുന്ന ചിത്രം പോസ്​റ്റ്​ ചെയ്​തത്​. സിറ്റിയുടെ വരും സീസണിലേക്കുള്ള ജഴ്​സിയാണ്​ സഹൽ അണിഞ്ഞിരിക്കുന്നത്​.

ഇന്നലെ മാഞ്ചസ്​റ്റർ സിറ്റിയുടെ ഹോം, എവേ ജഴ്​സികളിലുള്ള ചിത്രം സഹൽ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന്​ താഴെ മാഞ്ചസ്​റ്റർ സിറ്റിയുടെ ഒഫീഷ്യൽ അക്കൗണ്ട്​, മാഞ്ചസ്​റ്റർ സിറ്റിയുടെ സൂപ്പർ താരം സെർജിയോ അഗ്യൂറോ​ എന്നിവർ കമൻറ്​ ചെയ്​തിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.