ഫൈനലിൽ ഫേവറിറ്റുകളില്ല, സിറ്റി​ക്കെതിരെ അത്ഭുതങ്ങൾ സൃഷ്​ടിക്കാൻ ചെൽസിക്കാകുമെന്ന്​ മുൻ താരം

ലിസ്​ബൺ: ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാൾ ജേതാക്കളാകാൻ രണ്ട്​ ഇംഗ്ലീഷ്​ ക്ലബുകൾ ശനിയാഴ്​ച പോർചുഗലിലെ പോർ​ട്ടോയിൽ ഏറ്റുമുട്ടാനിറങ്ങുകയാണ്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ജേതാക്കളായതി​െൻറ പകിട്ടുമായി എത്തുന്ന മാഞ്ചസ്​റ്റർ സിറ്റിയെ അട്ടിമറിച്ച്​ ചെൽസിക്ക്​ അത്ഭുതങ്ങൾ സൃഷ്​ടിക്കാനാകുമെന്ന്​ അഭിപ്രായപ്പെട്ടിരിക്കുകയാണ്​ കാമറൂൺ ഇതിഹാസം സാമുവൽ എറ്റു.

'എ​െൻറ പഴയ ക്ലബായ ചെൽസി ഒരിക്കൽ കൂടി ചാമ്പ്യൻസ്​ ലീഗ് ഫൈനലിന്​ യോഗ്യത നേടിയതിൽ അതിയായ സ​ന്തോഷം. ​ചിലർക്ക്​ മാഞ്ചസ്​റ്റർ സിറ്റിയാണ്​ കിരീട ഫേവറിറ്റുകൾ. എന്നാൽ എ​​െൻറ അഭിപ്രായത്തിൽ ഫൈനലിൽ അങ്ങനെ ഫേവറിറ്റുകൾ ഇല്ല. ഒരു മത്സരം മാത്രമാണുള്ളത്​. എന്തും സംഭവിക്കാം'-എറ്റു പറഞ്ഞു. 2013-14 സീസണിലാണ്​ എറ്റു ചെൽസിക്കായി പന്തു തട്ടിയത്​.

സാമുവൽ എറ്റു

ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിനുള്ള മാഞ്ചസ്​റ്റർ സിറ്റി, ചെൽസി ടീമുകൾ പോർചുഗലിൽ വിമാനമിറങ്ങിയിട്ടുണ്ട്​. പി.എസ്​.ജിയെ തറപറ്റിച്ചാണ്​ പെപ്​ ഗാർഡിയോളയുടെ മാഞ്ചസ്​റ്റർ സിറ്റി ഫൈനൽ യോഗ്യത നേടിയത്​. അതേസമയം സ്​പാനിഷ്​ വമ്പൻമാരായ റയൽ മഡ്രിഡിനെ കീഴടക്കിയാണ്​ ചെൽസി കലാശക്കളിക്ക്​ യോഗ്യത നേടിയത്​. മൂന്ന്​ വർഷത്തിനിടെ ഇത്​ രണ്ടാം തവണയാണ് വൻകരയുടെ ചാമ്പ്യൻഷിപ്പിൽ​ ആൾ ഇംഗ്ലണ്ട്​ ഫൈനൽ അരങ്ങേറുന്നത്​.

പോർ​ട്ടോയിലെ എസ്​റ്റാഡിയോ ഡോ ഡ്രാഗോയിലാണ്​ കലാശപ്പോര്​. ജനുവരിയിൽ നടന്ന മത്സരത്തിൽ സിറ്റി ചെൽസിയെ 3-1ന്​ തകർത്തിരുന്നു. എന്നാൽ സമീപകാലത്തെ പ്രകടനം വിലയിരുത്തു​േമ്പാൾ ചെൽസിക്കാണ്​ മുൻതൂക്കം. എഫ്​.എ കപ്പ്​ സെമിഫൈനലിൽ ഗാർഡിയോളയുടെ പിള്ളേരെ തറപറ്റിച്ച ചെൽസി ഈ മാസം ആദ്യം എത്തിഹാദ്​ സ്​റ്റേഡിയത്തിൽ ഒരിക്കൽ കൂടി അവരെ മുട്ടുകുത്തിച്ചു.

കോവിഡ്​ മഹാമാരിയു​​െട പശ്ചാത്തലത്തിൽ 16,500 കാഴ്​ചക്കാർ മാത്രമായിരിക്കും മത്സരത്തിനുണ്ടാകുക. ഓരോ ക്ലബി​െൻറയും 6000 വീതം കാണികൾ​ സ്​റ്റേഡിയത്തിലുണ്ടാകും. 

Tags:    
News Summary - Samuel Eto says Chelsea can surprise Manchester City in Champions League summit clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.