മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ്‌ ട്രോഫി ഫുട്ബാളിൽ ഒഡിഷ-ഗുജ‌റാത്ത് മത്സരത്തിൽനിന്ന്

സെമിക്കരികെ ബംഗാൾ; അത്ഭുതം കാത്ത് മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള മത്സരങ്ങൾ ഞായറാഴ്ച നടക്കും. വൈകീട്ട്​ കോട്ടപ്പടി സ്റ്റേഡിയത്തിൽ ബംഗാള്‍ രാജസ്ഥാനെ നേരിടും. രാത്രി പയ്യനാട്ട് മേഘാലയ-പഞ്ചാബ് മത്സരവും നടക്കും.

രാജസ്ഥാനെ ബംഗാൾ തോൽപിക്കുന്നതോടെ സെമി ഫൈനലിസ്റ്റുകൾ ആരെന്നറിയാൻ രാത്രി വരെ കാത്തിരിക്കേണ്ടി വരില്ല. നാലു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്‍റോടെ ബംഗാൾ സെമിയിൽ പ്രവേശിക്കും. രാജസ്ഥാൻ ബംഗാളിനെ അട്ടിമറിച്ചാൽ മാത്രമേ മേഘാലയ-പഞ്ചാബ് കളിക്ക് പ്രസക്തിയുള്ളൂ.

മൂന്നു മത്സരങ്ങള്‍ കളിച്ച മേഘാലയക്ക് ഒരോ ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്‍റാണുള്ളത്. പഞ്ചാബ് ഒരു ജയവും രണ്ടു തോല്‍വിയുമായി മൂന്ന് പോയന്‍റിലും. അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് മേഘാലയ. നിലവില്‍ നാല് പോയന്‍റുള്ള അവർക്ക് പഞ്ചാബിനെ തോല്‍പിച്ചാല്‍ ഏഴാകും. രാജസ്ഥാന്‍ ബംഗാളിനെ തോല്‍പിക്കുക കൂടി ചെയ്താൽ മേഘാലയക്ക് സെമിയിലെത്താം. അവസാന മത്സരം ജയിച്ച് തലയുയർത്തിതന്നെ മടങ്ങാനാണ് പഞ്ചാബ് ഇറങ്ങുന്നത്.

Tags:    
News Summary - Santhosh Trophy: Bengal by semi; Meghalaya waiting for a miracle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.