സന്തോഷ് ട്രോഫിയിൽ കർണാടകക്കെതിരെ കേരളത്തിന് തോൽവി

ഭുവനേശ്വർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ രണ്ടാം മത്സരത്തിൽ അ​യ​ൽ​ക്കാ​രും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യ ക​ർ​ണാ​ട​ക​ക്കെതിരെ കേരളത്തിന് തോൽവി (1-0). 20-ാം മിനിറ്റില്‍ അഭിഷേക് ശങ്കറാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ഗോവയെ 3-2ന് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ കേരളത്തെ ഇന്ന് കര്‍ണാടക വെള്ളംകുടിപ്പിക്കുകയായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലെത്താനായില്ല. 20ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ജേക്കബ് ജോണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്താണ് അഭിഷേക് ശങ്കർ ഗോളാക്കി മാറ്റിയത്. പന്ത് നെഞ്ചിൽ സ്വീകരിച്ച് ഗോളിലേക്ക് തട്ടിയിട്ടു. പിന്നീട് മറുഗോളിനായുള്ള കേരളത്തിന്‍റെ ശ്രമങ്ങളൊന്നും ലക്ഷ്യംകണ്ടില്ല. 


14ന് മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. 

Full View


Tags:    
News Summary - santhosh trophy kerala vs karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.