മലപ്പുറം: ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ് സെമി ഫൈനൽ കാണാതെ പുറത്താവുന്ന ആദ്യ ടീമായി രാജസ്ഥാൻ. കോട്ടപ്പടി സ്റ്റേഡിയത്തിൽ ബുധനാഴ്ച പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോൾ തോൽവി ഏറ്റുവാങ്ങിയാണ് ഇവർ മടക്കയാത്രക്ക് ഒരുങ്ങുന്നത്.
പഞ്ചാബ് ടീമിൽ പകരക്കാരനായി ഇറങ്ങിയ തരുണ്‍ സ്ലാതിയ രണ്ടും അമര്‍പ്രീത് സിങ്ങും പരംജിത് സിങ്ങും ഓരോ ഗോള്‍ വീതവും നേടി. ആദ്യം കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിനും തുടർന്ന് മേഘാലയയോട് 2-3നും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഏപ്രിൽ 24ന് ബംഗാളിനെതിരെയാണ് എ ഗ്രൂപ്പിൽ ഇവരുടെ അവസാന മത്സരം. ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും അടിമുടി അഴിച്ചുപണിതാണ് പഞ്ചാബ് ഇറങ്ങിയത്. രാജസ്ഥാനിലും രണ്ട് മാറ്റങ്ങളുണ്ടായിരുന്നു.
കളിയുടെ നാലാം മിനിറ്റിൽ രാജസ്ഥാന് അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് വന്ന ഷോട്ട് പഞ്ചാബി ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. പിന്നീട് പഞ്ചാബ് ഉണർന്നു. തുടർച്ചയായ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണൽ വൈകി. 38ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസില്‍നിന്ന് ലഭിച്ച പന്ത് മന്‍വീര്‍ സിങ് അമര്‍പ്രീതിന് ഹെഡ് ചെയ്ത് നൽകി. അമര്‍പ്രീതിന്‍റെ ഇടങ്കാലനടി ഗോൾവര കടന്നു.
രണ്ടാം പകുതിയിലും കണ്ടത് പഞ്ചാബിന്‍റെ ആക്രമണം. 63ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മന്‍വിര്‍ സിങ്ങിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പരംജിത് സിങ് ഗോളാക്കിയതോടെ 2-0. രാജസ്ഥാന് ലഭിച്ച ത്രോ ഇന്നിൽ കോർണർ ഫ്ലാഗിനരികെവെച്ച് പന്ത് വരുതിയിലാക്കിയ പഞ്ചാബി താരങ്ങളിൽനിന്ന് സ്വീകരിച്ച് പകരക്കാരൻ തരുണ്‍ സ്ലാതിയ 70ാം നിനിറ്റിൽ അനായാസം ഗോളാക്കി മാറ്റി. 81ാം മിനിറ്റിൽ രാജസ്ഥാൻ പോസ്റ്റിൽ നാലാം ഗോളും വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.