മലപ്പുറം: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സര സമയത്തിൽ ചെറിയ മാറ്റംവരുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. രാത്രി എട്ടിന് ആരംഭിക്കേണ്ട മത്സരങ്ങൾ 8.30നാവും തുടങ്ങുക.
വ്യാഴാഴ്ചത്തെ കേരളം-കർണാടക, വെള്ളിയാഴ്ചത്തെ ബംഗാൾ-മണിപ്പൂർ കളികളുടെ സമയമാണ് സംഘാട സമിതിയുടെ അഭ്യർഥന മാനിച്ച് മാറ്റിയത്. രണ്ട് സെമി ഫൈനലുകളുടെയും ഫൈനലിന്റെയും വേദി മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ്. ഫൈനല്‍ മേയ് രണ്ടിന് തന്നെ നടക്കും.
ടിക്കറ്റ് നിരക്കിൽ വർധന
മലപ്പുറം: സന്തോഷ് ട്രോഫി സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റ് നിരക്കിൽ വർധന വരുത്തി. സെമിക്ക് 100 രൂപയുടെ ഗാലറി ടിക്കറ്റിന് 150ഉം ഫൈനലിന് 200ഉം രൂപയാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഓഫ് ലൈൻ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്പന മത്സരദിവസം 4.30ന് ആരംഭിക്കും.
ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ബുധനാഴ്ച ആരംഭിക്കും. https://santoshtrophy.com/ വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ് ടിക്കറ്റ് എടുത്തവര്‍ക്ക് ഇനി പ്രത്യേകം ടിക്കറ്റ് വേണ്ട. ഈ സീസണ് ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം. മത്സരം കാണാനെത്തുന്നവര്‍ 7.30ന് മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.