സന്തോഷ് ട്രോഫി: നാളെ കേരളം-കർണാടക സെമി ഫൈനൽ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിൽ വ്യാഴാഴ്ച കേരളത്തിന് സെമി ഫൈനൽ പോരാട്ടം. ഫൈനലിൽ ഇടം തേടി ആതിഥേയർ കർണാടകയുമായാണ് ഏറ്റുമുട്ടുന്നത്.

ചൊവ്വാഴ്ച ഇരു ടീമുകളും പരിശീലനത്തിരക്കിലായിരുന്നു. നാളെ രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയിൽ വെള്ളിയാഴ്ച ബംഗാളിനെ മണിപ്പൂർ നേരിടും. നാലിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയൻറോടെ ഗ്രൂപ് എ ജേതാക്കളായാണ് കേരളം സെമി റൗണ്ടിൽ കടന്നത്.

കർണാടകയാവട്ടെ ഭാഗ്യത്തിന്‍റെ കൂടി അകമ്പടിയോടെ ഏഴ് പോയൻറ് നേടി ഗ്രൂപ് ബി റണ്ണറപ്പായും അവസാന നാലിൽ ഇടംപിടിച്ചു.

Tags:    
News Summary - Santosh Trophy: Kerala-Karnataka semi-final tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.