സന്തോഷ് ട്രോഫി: കേരളം-മിസോറാം ആദ്യ പകുതി ഗോൾരഹിതം

ഇറ്റാനഗർ: സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം-മിസോറാം മത്സരത്തിന്‍റെ ആദ്യപകുതി ഒപ്പത്തിനൊപ്പം. ഗോൾരഹിതമായാണ് ഇരുടീമും ഇടവേളക്കു പിരിഞ്ഞത്.

ഇരുടീമുകൾക്കും മത്സരത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കേരള താരം നരേഷിന്‍റെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങി. പന്ത് കൈവശം വെക്കുന്നതിൽ മിസോറാം മുന്നിട്ടുനിന്നെങ്കിലും അവസരങ്ങൾ തുറന്നെടുക്കുന്നതിൽ കേരളത്തിനാണ് മുൻതൂക്കം. ഓരോ മത്സരത്തിലും മികച്ച കളിയുമായി ടീം എതിരാളികൾക്കുമേൽ ഒരു പണത്തൂക്കം മുന്നിൽനിൽക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളുകളാണ് മലയാളിപ്പടക്ക് വില്ലനാകുന്നത്.

കഴിഞ്ഞതവണ സെമി കാണാനാകാതെയാണ് കേരളം മടങ്ങിയത്. ജയിച്ചാൽ കേരളത്തിന് സെമിയിലെത്താം. ഒരു പതിറ്റാണ്ട് മുമ്പ് സ്വന്തമാക്കിയ കിരീടം തിരിച്ചുപിടിക്കാനുള്ള യാത്രയിലാണ് മിസോറാം.

Tags:    
News Summary - Santosh Trophy: Kerala-Mizoram 1st half goalless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.