മലപ്പുറം: സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ഫുട്ബാൾ ടീം ഗോവയിലെത്തി. ഞായറാഴ്ച ഉച്ചക്ക് 2.30ന് ട്രെയിൻ മാർഗം കോഴിക്കോട്ടുനിന്നാണ് സംഘം പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ജമ്മു-കശ്മീർ-ഗുജറാത്ത് മത്സരം കണ്ട ശേഷം വൈകീട്ടോടെ ടീം പരിശീലനത്തിലേക്ക് കടക്കും.
ഈ മാസം 11ന് രാവിലെ ഒമ്പതിന് ഫേറ്റോർഡ സ്റ്റേഡിയത്തിൽ ഗുജറാത്തിനെയാണ് കേരളം ആദ്യം നേരിടുക. രണ്ടാം മത്സരം 13ന് രാവിലെ ഒമ്പതിന് ജമ്മു-കശ്മീരുമായാണ്.
15ന് രാവിലെ ഒമ്പതിന് ഛത്തിസ്ഗഢുമായും 17ന് വൈകീട്ട് നാലിന് ആതിഥേയരായ ഗോവയുമായും ഏറ്റുമുട്ടും. കാലിക്കറ്റ് സർവകലാശാലയിൽ സന്നാഹ മത്സരങ്ങൾ പൂർത്തിയാക്കിയാണ് ടീം ഗോവയിലേക്ക് തിരിച്ചത്. ആത്മവിശ്വാസത്തോടെയാണ് നായകൻ നിജോ ഗിൽബർട്ടിന്റെ നേതൃത്വത്തിെല ടീം ഇറങ്ങുന്നത്. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരളം 10 പുതുമുഖങ്ങൾ ഉൾപ്പെടുന്ന ടീമാണ്. എഫ്.സി കേരളയുടെ അസീസാണ് സഹപരിശീലകൻ. ഹർഷൽ റഹ്മാനാണ് ഗോൾ കീപ്പിങ് കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.