ഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് ബിയിൽ നിന്ന് മണിപ്പൂർ ക്വാർട്ടർ ഫൈനലിൽ കടന്നു. നാലാം മത്സരത്തിൽ ഇവർ 4-1ന് മിസോറമിനെ തോൽപിച്ചു. റെയിൽവേസിനോട് ഏക ഗോളിന് പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാരായ കർണാടക പുറത്തേക്കുള്ള വഴിയിലാണ്. ഒാരോ മത്സരം ബാക്കിനിൽക്കെ മണിപ്പൂരിന് പത്തും റെയിൽവേസിന് ഏഴും പോയന്റായി. റെയിൽവേസ് ക്വാർട്ടറിനരികിലാണ്. അതേസമയം, രണ്ടു പോയന്റ് മാത്രമുള്ള കർണാടകക്ക് കടക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം.
ലുധിയാന: തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ഐ ലീഗിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. നാംധാരി എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് മലബാറിയൻസിനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റിൽതന്നെ ഹർമൻപ്രീത് സിങ് ആതിഥേയരെ മുന്നിലെത്തിച്ചു. 83ൽ കെ. സൗരവ് ഗോൾ മടക്കിയതോടെ വിജയത്തിനായി ഇരു ടീമും വീണ്ടും പ്രയത്നിച്ചു. കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ആകാശ് ദീപ് സിങ്ങാണ് (90 + 7) നാംധാരിക്കായി രണ്ടാം ഗോൾ നേടിയത്. 17 മത്സരങ്ങളിൽ 32 പോയന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്ക് വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.