റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് പുതിയ സീസൺ തുടങ്ങിയെങ്കിലും ജയത്തോടെ തുടങ്ങാൻ അൽ നസ്റിനായില്ല. സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തിൽ 1-1 ന് അൽ റെയ്ദ് അൽ നസ്റിനെ സമനിലയിൽ തളക്കുകയായിരുന്നു. അതേ സമയം, ക്രിസ്റ്റ്യാനോ സൗദി ലീഗിൽ 50 ഗോളുകളെന്ന നാഴിക കല്ല് പിന്നിട്ടു.
മത്സരത്തിന്റെ 34ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളിലൂടെ അൽ നസ്ർ ആണ് ആദ്യം ലീഡെടുക്കുന്നത്. സാഡിയേ മാനെ നൽകിയ ക്രോസ് ഗംഭീരമായി ഹെഡ് ചെയ്ത് റൊണാൾഡോ വലയിലാക്കി.
എന്നാൽ രണ്ടാം പകുതിയിൽ അൽ റെയ്ദിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയതോടെ സ്കോർ തുല്യമായി (1-1). മിഡ് ഫീൽഡർ മുഹമ്മദ് ഫൈസറാണ് ഗോൾ നേടിയത്.
76ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വീണ്ടും അൽ റെയ്ദ് വലയിലേക്ക് നിറയൊഴിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. ഗോളിനായി ഏറെ നേരെ റൊണാൾഡോ ഉൾപ്പെടെയുള്ള അൽ നസ്ർ താരങ്ങൾ വാദിച്ചെങ്കിലും വിവാദം മാത്രം നിലനിർത്തി സമനിലയിൽ മത്സരം അവസാനിച്ചു.
സൗദി പ്രൊലീഗ് കഴിഞ്ഞ സീസണിൽ 35 ഗോളുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ ഗോളടിച്ച് പുതിയ സീസണിലും വരവറിയിച്ചത് മാത്രമാണ് അൽ നസ്റിന് ആശ്വാസം. ഒപ്പം അൽ നസ്റിനൊപ്പമുള്ള യാത്രയിൽ 50 ഗോൾ എന്ന നാഴികകല്ലും താണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.