ജനീവ: മ്യൂസിയം നിർമാണത്തിലെ അഴിമതിയിൽ മുൻ പ്രസിഡൻറ് സെപ് ബ്ലാറ്റർക്കെതിരെ നിയമനടപടിയുമായി ഫിഫ. 140 ദശലക്ഷം ഡോളർ ചെലവഴിച്ച് നവീകരിച്ച ഫിഫ വേൾഡ് ഫുട്ബാൾ മ്യൂസിയത്തിെൻറ കരാറിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
ഇൻഷുറൻസ് കമ്പനിയായ സ്വിസ് ലൈഫിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടം വിപണി നിരക്കിനേക്കാൾ ഉയർന്ന തുകക്ക് 2045 വരെ വാടകക്കെടുത്താണ് മ്യൂസിയം ഒരുക്കിയത്്. ഇതുവഴി ബ്ലാറ്ററും, മ്യൂസിയം നിർമാണചുമതലയുള്ള കമ്പനിയും ഫിഫയുടെ ഫണ്ട് ദുർവ്യയം ചെയ്തുവെന്നാണ് കണ്ടെത്തൽ. എന്നാൽ, ആരോപണം ബ്ലാറ്ററുടെ അഭിഭാഷൻ നിഷേധിച്ചു.
ബ്ലാറ്റർ സ്വപ്നപദ്ധതിയായി അവതരിപ്പിച്ച ഫിഫ മ്യൂസിയം 2015 മേയിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു നീക്കം. ബ്ലാറ്റർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ 2016ലാണ് മ്യൂസിയം തുറന്നത്. പ്രതിവർഷം വൻ നഷ്ടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നിർമാണ കാലത്ത് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.