ലണ്ടൻ: പ്രിമിയർ ലീഗിൽ പെനാൽറ്റി കളഞ്ഞുകുളിച്ച് സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട മോഹങ്ങൾക്ക് അകലം കൂട്ടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടാനുള്ള രണ്ട് ടീമുകൾ തമ്മിലെ ആവേശ പോരാട്ടത്തിൽ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ് കാത്തിരിപ്പ് വൈകുന്നത്.
ഇംഗ്ലണ്ടിൽ ഏഴാം കിരീടമെന്ന സ്വപ്നനേട്ടത്തിലേക്ക് മൂന്നു പോയിന്‍റ് മാത്രം വേണ്ടിയിരുന്ന ഗാർഡിയോളയുടെ കുട്ടികൾ ഇത്തിഹാദ് മൈതാനത്ത് ആദ്യ പകുതിയിൽ ലീഡ് പിടിച്ചിരുന്നു. റഹീം സ്റ്റെർലിങ്ങായിരുന്നു സ്കോറർ. ഗബ്രിയേൽ ജീസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത അഗ്യൂറോ പനേൻക ഷോട്ടിന് ശ്രമിച്ചത് പാളുകയായിരുന്നു. കാത്തിരുന്ന് ഏറ്റുവാങ്ങിയ ചെൽസി ഗോളി അപകടമൊഴിവാക്കി. പിന്നീട് 63ാം മിനിറ്റിൽ ഹകീം സിയെകിലൂടെ സമനില പിടിച്ച നീലക്കുപ്പായക്കാർക്കായി ഇഞ്ചുറി സമയത്ത് തിമോ വെർണർ നൽകിയ പാസ് ഗോളാക്കി അലൻസോ വിജയമുറപ്പിച്ചു. ഇതോടെ മൂന്ന് വിലപ്പെട്ട പോയിന്‍റുകളുമായി ചെൽസി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. ഒന്നാമതുള്ള സിറ്റിക്ക് 80ഉം രണ്ടാമന്മാരായ യുനൈറ്റഡിന് 67ഉം ചെൽസിക്ക് 64ഉം പോയിന്‍റാണുള്ളത്.
മറ്റൊരു കളിയിൽ സാദിയോ മാനേ, അൽകന്‍ററ എന്നിവർ നേടിയ ഗോളുകൾക്ക് സതാംപ്ടണെ വീഴ്ത്തി ലിവർപൂൾ പോയിന്‍റ് നിലയിൽ ആറാം സ്ഥാനത്തേക്കുയർന്നു. 57 പോയിന്‍റ് മാത്രമുളള ചെമ്പട ചാമ്പ്യൻസ് ലീഗ് സാധ്യത പട്ടികയിൽനിന്ന് പുറത്താണ്. മൂന്നാമത്തെ മത്സരത്തിൽ കരുത്തരായ ടോട്ടൻഹാം ലീഡ്സിനോട് 3-1ന് തോറ്റു.
പിടിവിടാതെ യുനൈറ്റഡ്
ലണ്ടൻ: ബെഞ്ചിൽ നിന്നെത്തി ഗോളടി പതിവാക്കിയ എഡിൻസൺ കവാനി നിറഞ്ഞാടുേമ്പാൾ ഇംഗ്ലണ്ടിൽ യുനൈറ്റഡിെൻറ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട മോഹങ്ങൾക്ക് ചവിട്ടിപ്പിടിച്ച് യുനൈറ്റഡ് ജൈത്രയാത്ര തുടരുന്നു. ഞായറാഴ്ച രാത്രിയിൽ ആസ്റ്റൻ വില്ലയെ 3-1ന് തോൽപിച്ച യുനൈറ്റഡ് തൊട്ടു പിന്നിലുണ്ട്. ബ്രൂണോ ഫെർണാണ്ടസ്, മാസൺ ഗ്രീൻവുഡ്, കവാനി എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് യുനൈറ്റഡ് കളി ജയിച്ചത്. ആദ്യ പകുതിയിൽ നേടിയ ഗോളുമായി ആസ്റ്റൻ വില്ലയാണ് ആദ്യം ലീഡ് നേടിയത്.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-0ത്തിന് സതാംപ്ടനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.