പനാജി: ഇന്ത്യൻ സൂപ്പർ ലീഗിെൻറ ടേസ്റ്റ് സ്പാനിഷ് മസാലയാണെന്നു പറഞ്ഞാൽ തെറ്റില്ല. വിവിധ ടീമുകളിലായി നിറഞ്ഞ ഇന്ത്യൻ താരങ്ങൾക്കൊപ്പം സ്പാനിഷ് കൂട്ട് കൂടി ചേർന്നാലേ അതിന് മാധുര്യമേറൂ. ഏഴാം സീസൺ സൂപ്പർ ലീഗിെൻറ ടീം ലൈനപ് കണ്ടാലറിയാം ഓരോ സംഘത്തിനും സ്പെയിൻ ടച്ച് എത്രമാത്രം അനിവാര്യമാണെന്ന്. 11 ടീമുകളിലായി 73 വിദേശ താരങ്ങളിൽ 21 പേരാണ് സ്പെയിനിൽ നിന്നുള്ളത്. കളിക്കാർക്ക് പുറമെ പരിശീലകരിലുമുണ്ട് ഈ സ്പാനിഷ് പ്രിയം. കേരള ബ്ലാസ്റ്റേഴ്സിേൻറത് ഉൾപ്പെടെ ഏഴു കോച്ചുമാരും സ്പെയിനിൽ നിന്നുള്ളവരാണ്.
അേൻറാണിയോ ലോപസ് ഹബാസ് (മോഹൻ ബഗാൻ), കിബു വികുന (കേരള ബ്ലാസ്റ്റേഴ്സ്), യുവാൻ ഫെറാണ്ടോ (എഫ്.സി ഗോവ), മാനുവൽ മാർകസ് റോക്ക (ഹൈദരാബാദ് എഫ്.സി), ജെറാഡ് നസ് (നോർത്ത് ഈസ്റ്റ്), സെർജിയോ ലൊബേറെ (മുംബൈ സിറ്റി), കാർലസ് കഡ്രാട്ട് (ബംഗളൂരു എഫ്.സി) എന്നിവരാണ് ഇത്തവണ ലീഗിലുള്ള സ്പാനിഷ് കോച്ചുമാർ. സെർജിയോ സിഡോഞ്ച, വിസെെൻറ ഗോമസ് എന്നീ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിലുള്ളത്. ഏറ്റവും കൂടുതൽ താരങ്ങളുള്ളത് എഫ്.സി ഗോവയിൽ. സൂപ്പർ താരം എഡു ബേഡിയ ഉൾപ്പെടെ അഞ്ചു സ്പാനിഷുകാർ. അതേസമയം, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ചെന്നൈയിൻ ടീമുകളിൽ സ്പാനിഷുകാർ ആരുമില്ല.
ഏഴു സീസണിലായി 84 സ്പാനിഷ് താരങ്ങളാണ് ഇതുവരെ വിവിധ ഇന്ത്യൻ ക്ലബുകളിൽ പന്തുതട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.