കോഴിക്കോട്: ഏഴാമത്തെയും വിദേശ താരത്തെ പ്രഖ്യാപിച്ച് പുതു സീസണിന് സജ്ജമായി കേരള ബ്ലാസ്റ്റേഴ്സ്.
ടീമിലെ ഏഷ്യൻ ക്വാേട്ടയിലേക്ക് ആസ്ട്രേലിയൻ മുന്നേറ്റതാരം ജോർദൻ മുറെയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സിെൻറ വിദേശ റിക്രൂട്ട്മെൻറ് പൂർത്തിയാക്കിയത്. ശേഷിച്ച ആറു പേരെയും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
പലരും ഇതിനകം ഗോവയിലെത്തി ക്വാറൻറീനിൽ പ്രവേശിച്ചു. കോച്ച് കിബു വികുന ക്വാറൻറീൻ കഴിഞ്ഞ് ഞായറാഴ്ച ടീമിനൊപ്പം ചേർന്നു.
- ജോർദൻ മുറെ -സ്ട്രൈക്കർ (ആസ്ട്രേലിയ)
നാഷനല്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന വോലോൻങ്കോങ് വോള്‍വ്സിലൂടെ സീനിയർ കരിയർ തുടങ്ങിയ മുറെ 'എ' ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറിനേഴ്സിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
33 വയസ്സ്. ലാറ്റിനമേരിക്കയിലും യൂറോപ്പിലും പരിചയസമ്പത്തുള്ള ഫകുൻഡോ സൈപ്രസിലെ അപോളനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറും സെക്കൻഡറി സ്ട്രൈക്കറും വിങ്ങറുമായി കളിക്കാൻ മിടുക്കൻ.
മുൻ ലിയോൺ താരമായ 32കാരനാവും സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ വന്മതിൽ. യൂറോപ്പിൽ മികച്ച ക്ലബുകൾക്കൊപ്പമുള്ള പരിചയസമ്പത്ത് മികവാകും. ആറടി രണ്ടിഞ്ച് ഉയരം.
മുൻ പ്രീമിയർ ലീഗ് താരമായ 32കാരൻ ഹൂപ്പറാവും ബ്ലാസ്റ്റേഴ്സിെൻറ സീസണിലെ ഗോളടിയന്ത്രം. സെൽറ്റിക്കിലും നോർവിചിലും ഷെഫീൽഡിലുമായി തിളങ്ങിയ താരം മികച്ച ഫിനിഷറാണ്. പെനാൽറ്റി ബോക്സ് സ്ട്രൈക്കർ എന്ന വിളിപ്പേരുണ്ട്.
ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ ഏക വിദേശ താരം. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ മികച്ച പ്രകടനമായിരുന്നു. ഇക്കുറി 30കാരനായ സ്പാനിഷ് താരത്തിൽനിന്ന് ക്ലബ് കൂടുതൽ സംഭാവന പ്രതീക്ഷിക്കുന്നു.
ഡിഫൻസിവ് മിഡ്ഫീൽഡാണ് 32കാരൻ ഗോമസിെൻറ പൊസിഷൻ. ലാ ലിഗ ക്ലബ് ലാ പാൽമസിൽ എട്ടു സീസണിൽ കളിച്ച താരം ലാ കൊറുണയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മധ്യനിരയിൽ കളി മെയ്യാൻ മിടുക്കൻ.
കരുത്തനായ പ്രതിരോധ നിരക്കാരൻ. ചെക്ക് ക്ലബ് സ്പാർട്ട പ്രാഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എതിർമുന്നേറ്റങ്ങളുടെ അന്തകനാണ് ഇൗ 34കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.