ലണ്ടൻ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ അനായാസ ജയം കുറിച്ച് പുതുസീസണ് തുടക്കമിടാൻ കരുതിയിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് കനത്ത തിരിച്ചടി. ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് ക്രിസ്റ്റൽ പാലസ് ചെങ്കുപ്പായക്കാർക്ക് അപ്രതീക്ഷിത ഷോക്ക് നൽകി.
പന്ത് കൈവശം വെക്കുന്നതിലും ആക്രമണങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും പ്രതിരോധത്തിലെ വലിയ വീഴ്ചകളാണ് യുനൈറ്റഡിന് വേദനിപ്പിക്കുന്ന തുടക്കം സമ്മാനിച്ചത്. ഏഴാം മിനുട്ടിൽ തന്നെ ആന്ദ്രോസ് ടൗൺസെൻറിലൂടെ ക്രിസ്റ്റൽ പാലസ് മുന്നിലെത്തിയിരുന്നു. വിൽഫ്രഡ് സാഹയുടെ ഇരട്ട ഗോളുകൾ കൂടി ചേർന്നപ്പോൾ യുനൈറ്റഡിന്റെ പതനം വേഗത്തിലായി.
പെനൽറ്റിയിലൂടെ സാഹ നേടിയ ഗോൾ വിവാദത്തിനിടയാക്കിയിട്ടുണ്ട്. യുനൈറ്റഡിെൻറ വിക്ടർ ലിൻഡോഫിെൻറ കയ്യിൽ പന്ത് തട്ടിയതിനെത്തുടർന്ന് ലഭിച്ച പെനൽറ്റി ഗോൾകീപ്പർ ഡേവിഡ് ഡിഹിയ സമർഥമായി തടുത്തിട്ടെങ്കിലും ഗോൾകീപ്പറുടെ ചലനത്തിലെ അപാകത കാരണമായിച്ചൊല്ലി വാർ സിസ്റ്റം വഴി വീണ്ടും പെനൽറ്റി വിധിക്കുകയായിരുന്നു. 2014നു ശേഷം ഡിഹിയ ആദ്യമായി തടുത്തിട്ട പെനൽറ്റി ഫലത്തിൽ ഒന്നുമല്ലാതായി. സംഭവത്തിൽ പ്രതിഷേധവുമായി യുനൈറ്റഡിന്റെ മുൻതാരം ഗാരിനെവില്ല ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
യുനൈറ്റഡിനായി അരങ്ങേറ്റക്കാരനായ ഡോണി വാൻ ഡി ബിക്കാണ് ആശ്വാസഗോൾ നേടിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ താളം വീണ്ടെടുത്ത യുനൈറ്റഡിെൻറ പ്രീമിയർ ലീഗിലെ 14 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് ഇതോടെ വിരാമമായി.
ലീഡ്സിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സിന് തകർപ്പൻ ജയം. ആദ്യ മത്സരത്തിൽ ലിവർപൂളിനെ ഞെട്ടിച്ച ലീഡ്സ് ശനിയാഴ്ച ഫൂൾഹാമിനെ 4-3ന് അട്ടിമറിച്ചു. ഹെൽഡർ കോസ്റ്റ രണ്ട് ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ എവർട്ടൻ 5-2ന് വെസ്റ്റ്ബ്രോമിനെ തോൽപിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.