മഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ അട്ടിമറികളിലെന്നിനാണ് ചൊവ്വാഴ്ച ഫുട്ബാൾ ലോകം സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തിൽ ശാക്തറിനെ തോൽപിച്ച കന്നിക്കാരായ ശരീഫ് ശക്തരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച് അത്ഭുതങ്ങൾ തുടരുന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് എതിരാളികളുടെ തട്ടകത്തിലായിരുന്നു മാൾഡോവൻ ക്ലബിന്‍റെ സർപ്രൈസ് വിജയം.
25ാം മിനിറ്റിലായിരുന്നു റയലിനെ ഞെട്ടിച്ച് കൊണ്ട് ശരീഫ് ആദ്യം വലകുലുക്കിയത്. ക്രിസ്റ്റ്യാനോയുടെ ഒരു ക്രോസിൽ നിന്ന് ജാസുർബേക് യാക്ഷിബേവാണ് ഹെഡറിലൂടെ റയൽ ഗോൾവല ഭേദിച്ചത്. 65ാം മിനിറ്റിലായിരുന്നു റയലിന്‍റെ സമനില ഗോൾ. പെനാൽറ്റിയിലൂടെ കരീം ബെൻസേമ സ്പാനിഷ് ടീമിനെ ഒപ്പമെത്തിച്ചു.
മത്സരത്തിന്‍റെ അവസാന മിനിറ്റിലായിരുന്നു ശരീഫിന്റെ വിജയഗോൾ. ബോക്സിന് പുറത്ത് നിന്ന് റോക്കറ്റ് ഷോട്ടിലൂടെ സെബാസ്റ്റ്യൻ തില്ലാണ് വിജയ ഗോൾ നേടിയത്. ആറുപോയിൻറുമായി ശരീഫ് ഗ്രൂപ് ഡിയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്‍റുള്ള റയൽ രണ്ടാമതാണ്. ഒരുപോയിന്‍റുമായി ഇന്‍റർ മിലാൻ മൂന്നാമതുണ്ട്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ മുഹമ്മദ് സലാഹിന്‍റെയും (18, 60) റോബർട്ട് ഫിർമിനോയുടെയും (77, 81) ഇരട്ട ഗോൾ മികവിൽ ലിവർപൂൾ വമ്പൻ ജയം ആേഘാഷിച്ചു. 5-1നാണ് ലിവർപൂൾ പോർചുഗീസ് ക്ലബായ എഫ്.സി പോർട്ടോയെ തോൽപിച്ചത്. സാദിയോ മാനെയാണ് റെഡ്സിന്റെ മറ്റൊരു സ്കോറർ. 74ാം മിനിറ്റിൽ മെഹ്ദി തരേമി പോർട്ടോയുടെ ആശ്വാസ ഗോൾ നേടി.
ബി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് ഇറ്റലിക്കാരായ എ.സി മിലാനെ 2-1ന് തോൽപിച്ചു. സൂപ്പർതാരങ്ങളായ അേന്റായിൻ ഗ്രീസ്മാനും ലൂയി സുവാരസുമാണ് സ്പാനിഷ് ജേതാക്കൾക്കായി ഗോൾ നേടിയത്. 10 പേരുമായാണ് മിലാൻ മത്സരം പൂർത്തിയാക്കിയത്.
രണ്ട് കളികളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്‍റുമായി ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. നാല് പോയിന്‍റുമായി അത്ലറ്റിക്കോയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.