പെരുമ്പിലാവ്: കളിയുടെ 12ാം മിനിറ്റിൽ ചാലിശേരിക്കാരൻ ശ്രേയസിന്റെ ഉന്നം പിഴക്കാത്ത മഴവിൽ ഗോൾ എതിരാളികളുടെ ഗോള്‍വലയത്തിലെത്തിയതോടെ അതിരറ്റ ആഹ്ലാദത്തിലാണ് ചാലിശ്ശേരി. കളികണ്ട നാട്ടുകാർക്കും ജി.സി.സി ക്ലബ് അംഗങ്ങൾക്കും അത് വെറുമൊരു മത്സരമായിരുന്നില്ല.
അടക്കിപിടിച്ച ആത്മവിശ്വാസത്തിന്‍റെ വിജയം കൂടിയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി വെങ്കല മെഡൽ നേടിയത് ശ്രേയസിന്റെ മഴവിൽ ഗോൾ ദേശീയ ഗെയിംസിൽ ആദ്യമായാണ്. സർവിസസ് ടീം വെങ്കലം മെഡൽ നേടിയ മൽസരത്തിൽ കർണാടക്കെതിരെ സർവിസസ് താരവും ചാലിശ്ശേരി ജി.സി.സി ക്ലബ് അംഗവുമായ വി.ജെ. ശ്രേയസ് നേടിയ മികച്ച ഗോൾ ഗ്രാമത്തിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി.
ചൊവ്വാഴ്ച രാവിലെയാണ് മൂന്നാം സ്ഥാനത്തിനായി സർവിസസ്-കർണാടക മത്സരം നടന്നത്. ചാലിശ്ശേരി ജി.സി.സി ക്ലബിലൂടെ ഫുട്ബാൾ താരമായി അറിയപ്പെടാൻ തുടങ്ങിയ ശ്രേയസ് മിനർവ പഞ്ചാബിനു വേണ്ടി നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഏഷ്യൻ ഫുട്ബാൾ ക്ലബ് ചാമ്പ്യൻഷിപ്പിനു വേണ്ടി കളിച്ചിട്ടുണ്ട്.
സന്തോഷ് ട്രോഫി സർവിസസ് ടീം അംഗമായിരുന്നു. ഇപ്പോൾ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി സേവനം ചെയ്യുന്നു. കേരള പൊലീസ് ടീം ക്യാപ്റ്റൻ അമ്പാടി ശ്രീരാഗിന്റെ അനുജനാണ് ശ്രേയസ്. ജി.സി.സി ക്ലബ് ഭാരവാഹികൾ ശ്രേയസിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.