ദോഹ: ഇഞ്ചുറി ടൈം മാജിക്കിൽ കളി വീണ്ടെടുത്ത് വീണ്ടും കൊറിയൻ ജൈത്രയാത്ര. പ്രീക്വാർട്ടറിൽ സൗദി അറേബ്യക്കെതിരെ കണ്ട കളിയുടെ രണ്ടാം ഭാഗം തകർത്താടിയ ക്വാർട്ടർ ഫൈനലിൽ സോക്കറൂസിൻെറ സ്വപ്നങ്ങൾ എക്സ്ട്രാ ടൈമിൽ തച്ചുടച്ച് ദക്ഷിണ കൊറിയ ഏഷ്യൻ കപ്പ് സെമി ഫൈനലിൽ.
അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പ്പോരാട്ടത്തിൽ 2-1നായിരുന്നു ദക്ഷിണ കൊറിയയുടെ വിജയം. 42ാം മിനിറ്റിൽ െക്രയ്ഗ് ഗുഡ്വിൻ നേടിയ ഗോളിൽ കടിച്ചുതൂങ്ങി വിജയിക്കാനുള്ള സോക്കറൂസ് പ്ലാൻ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലേക്ക് നീണ്ട ത്രില്ലറിൽ ദക്ഷിണ കൊറിയ പൊളിച്ചു.
പതിവു പോലെ കളി അവസാനിക്കാൻ മിനിറ്റുകളടുക്കുേമ്പാൾ പ്രസിങ് ഗെയിമിൽ എതിരാളികളെ ശ്വാസം മുട്ടിച്ച സൺ ഹ്യൂങ് മിനും ലീ കാങ് ഇന്നും ഒടുവിൽ ലക്ഷ്യത്തിൽ തന്നെ ലാൻഡ് ചെയ്തു. ലോങ് വിസിലിന് രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റിയെ വലയിലാക്കി വാങ് ഹി ചാൻ കൊറിയയെ മത്സരത്തിലേക് തിരികെ കൊണ്ടു വന്നു. നിരന്തരം ബോക്സിനുള്ളിൽ ഭീഷണി ഉയർത്തിയ നീക്കങ്ങൾെക്കാടുവിൽ നായകൻ സണിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയാണ് ഗോളായി മാറിയത്.
എക്സ്ട്രാ ടൈമിലെ 104ാം മിനിറ്റിൽ സണ്ണിൻെറ മഴവില്ലഴകിൽ വിരിഞ്ഞ ഫ്രീകിക്ക് ഗോൾ കൂടിയായതോടെ കൊറിയ 2-1ൻെറ ജയവുമായി സെമി ഉറപ്പിച്ചു.
കളി പഠിപ്പിച്ച കൊറിയ നീക്കങ്ങൾ
ബിഗ് മാച്ചുകളുടെ തമ്പുരാൻ യുർഗൻ ക്ലിൻസ്മാൻ നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെയായിരുന്നു അൽ ജനൂബിൽ കൊറിയൽ പന്തുതട്ടൽ. ധൃതിഒട്ടുമില്ലാതെ കുറിയ പാസുകളിലുടെ എതിർ ഗോൾ മുഖത്തേക്കുള്ള നീക്കങ്ങളുമായി സമ്പന്നമായ നിമിഷങ്ങൾ. കളിയുടെ 31ാം മിനിറ്റിൽ കൊറിയൻ വിങ്ങർ സിയോൾ യങ് വൂ സോക്കറൂസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ പാഴായി. തൊട്ടുപിന്നാലെ, 42ാം മിനിറ്റിലായിരുന്നു സോക്കറൂസ് ലക്ഷ്യം കണ്ടത്.
സ്വന്തം ബോക്സിനുള്ളിലെ വലിയ പിഴവായിരുന്നു കൊറിയക്ക് വിനയായത്. ആസ്ട്രേലിയൻ താരങ്ങൾക്കിടയിൽ നിന്നും വാങ് ഇൻ ബിയോമിൻെർ മിസ്പാസിൽ നഷ്ടമായ പന്ത് എതിരാളികൾ അവസരോചിതമായി ഉപയോഗപ്പെടുത്തി. വിങ്ങിൽനിന്നും വന്ന പന്തിനെ നതാനിയേൽ ആറ്റ്കിൻസൺ ബോക്സിനുള്ളിൽ മറിച്ചപ്പോൾ മാർക്കിങ്ങില്ലാതെ നിന്ന ക്രെയ്ഗ് ഗുഡ്വിൻ സമയമെടുത്തു തന്നെ തൊടുത്തുവിട്ട ഇടങ്കാലൻ ഷോപ്പ് കൊറിയൻ ഗോളിയെയും കീഴടക്കി വലയിൽ പതിച്ചു.
പാസും, പന്തടക്കവും, മുന്നേറ്റവും കൊണ്ട് കളിയെ തങ്ങൾക്ക് അനുകൂലമാക്കിയ കൊറിയക്ക് കനത്ത പ്രഹരമായിരുന്നു അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ. ഒടുവിൽ രണ്ടാം പകുതിയിലും പിന്നെ എക്സ്ട്രാ ടൈമിലും എതിരാളികളെ നിഷ്പ്രഭമാക്കിയ നീക്കങ്ങളിലൂടെ െകാറിയൻ വിജയം പൂർണമായി. സെമിയിൽ ജോർഡനാണ് കൊറിയയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.