കോപ്പൻഹേഗൻ: പാസുകൾ മാലപോലെ കൊരുത്ത് മുന്നേറിയ സ്പെയിനും അതിവേഗത്തിൽ മറുപടി നൽകിയ ക്രൊയേഷ്യയും കൊമ്പുകോർത്തപ്പോൾ കാൽപന്ത് പ്രേമികൾക്ക് ലഭിച്ചത് അവിസ്മരണീയ രാവ്. അടിയും തിരിച്ചടിയും വീഴ്ചയും വാഴ്ചയും കണ്ട മത്സരത്തിൽ ക്രോട്ടുകൾ ഉയർത്തിയ വെല്ലുവിളിയെ അധിക സമയത്തെ ഇരട്ടഗോളുകളാൽ സ്പെയിൻ അതിജീവിക്കുകയായിരുന്നു. മൂന്നിനെതിരെ അഞ്ചുഗോളുകൾ തിരിച്ചടിച്ചാണ് സ്പെയിൻ ക്വാർട്ടറിലേക്ക് കുതിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ െസ്ലാവാക്യക്കെതിരെ അഞ്ചുഗോൾ കുറിച്ച സ്പാനിഷ് പട തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുഗോൾ നേടി ചരിത്രമെഴുതി.
85 മിനിറ്റ് വരെ 3-1ന് സ്പെയിൻ ഏകപക്ഷീയമായി കൈവശം വെച്ച മത്സരം 85ാം മിനിറ്റിലെയും ഇഞ്ചുറി ടൈമിലെയും ഗോളുകളിലൂടെ ക്രോട്ടുകൾ തട്ടിയെടുക്കുകയായിരുന്നു. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 100ാം മിനുറ്റിൽ അൽവാരോ മൊറാട്ടയാണ് സ്പെയിനിനായി ആദ്യം വലകുലുക്കിയത്. മോശം ഫോമിനാൽ പഴികേട്ടിരുന്ന മൊറാട്ടയുടെ ഉഗ്രൻവോളി ക്രൊയേഷ്യൻ ഗോൾമുഖം പിളർത്തുകയായിരുന്നു. മൂന്നുമിനിറ്റുകൾക്ക് ശേഷം ഡാനിയൽ ഒൽമോയുടെ മനോഹര പാസ് വലയിലെത്തിച്ച് ഒയർസബായ് സ്പെയിനിെൻറ ലീഡുയർത്തി. പിന്നീടൊരിക്കലും ക്രൊയേഷ്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. മത്സരത്തിെൻറ സർവ്വമേഖലകളിലും സമ്പൂർണാധിപത്യമായിരുന്നു സ്പാനിഷ് പട കാഴ്ചവെച്ചതെങ്കിലും ക്രൊയേഷ്യയുടെ ഉയിർത്തെഴുന്നേൽപ്പിൽ പതറുകയായിരുന്നു.
മത്സരത്തിെൻറ ആദ്യം മുതൽ ഇരമ്പിയാർത്ത സ്പാനിഷ് പട പലകുറി ക്രൊയേഷ്യൻ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാൽ മത്സരത്തിെൻറ ഒഴുക്കിനെതിരെ 20ാം മിനിറ്റിൽ അവിശ്വസനീയമാം വിധം സെൽഫ് ഗോൾ വന്നെത്തുകയായിരുന്നു. മധ്യനിര നിര താരം പെട്രി കൊടുത്ത മൈനസ് പാസ് സ്വീകരിക്കുന്നതിൽ സ്പാനിഷ് ഗോൾ കീപ്പർ ഉനൈ സിമൺ പരാജയപ്പെടുകയായിരുന്നു. പന്ത് സ്റ്റോപ് ചെയ്യാനുള്ള ശ്രമത്തിൽ ടൈമിങ് തെറ്റിയ സിമണിെൻറ കാലിൽ സ്പർശിക്കാതെ പന്ത് വല കുലുക്കി. സംഭവം വിശ്വസിക്കാനാകാതെ സഹതാരങ്ങളും കോച്ചും തലകുലുക്കുേമ്പാൾ ക്രൊയേഷ്യൻ പട ആഘോഷം തുടങ്ങിയിരുന്നു.
ആദ്യ മിനുറ്റ് മുതൽ ആക്രമിച്ചു സ്പാനിഷ് പടക്ക് ഇടിത്തീയായാണ് സെൽഫ് ഗോളെത്തിയത്. എന്നാൽ ഉണർന്നെണീറ്റ സ്പാനിഷ് പടക്കായി 38ാം മിനുറ്റിൽ പാേബ്ലാ സെറാബിയ മറുപടി ഗോൾ നൽകി. മത്സരത്തിെൻറ ആദ്യ പകുതി പിന്നിടുേമ്പാൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും പന്തടക്കത്തിലും ബഹുദൂരം മുന്നിലെത്തിയാണ് സ്പെയിൻ ആദ്യ പകുതി അവസാനിപ്പിച്ചത്.രണ്ടാം പകുതിയിൽ സ്പെയിൻ ആധിപത്യമുറപ്പിച്ചു. ഒന്നിച്ചുള്ള മുന്നേറ്റത്തിനൊടുവിൽ ഫെറൻ ടോറസ് കൊടുത്ത ക്രോസ് അസ്പിലിക്വറ്റ ഹെഡറിലൂടെ വലയിലെത്തിച്ചു. 77ാം മിനിറ്റിൽ പോ ടോറസ് നൽകിയ ലോങ് ബോൾ ഉജ്ജ്വല ഫിനിഷിങ്ങിൽ ഗോളാക്കി മാറ്റി ഫെറൻ ടോറസ് സ്പെയിനിെൻറ വിജയമുറപ്പിച്ചു.
എന്നാൽ പിന്നീടങ്ങോട്ട് ക്രൊയേഷ്യ കളംപിടിച്ചു. 85ാം മിനിറ്റിൽ േഗാൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മിസ്ലാവ് ഒർസികിെൻറ ഷോട്ട് സ്പാനിഷ് ഗോൾവര കടന്നു. ജീവശ്വാസം വീണുകിട്ടിയ ക്രോട്ടുകൾ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇഞ്ചുറി ടൈമിൽ പസലികിെൻറ ഹെഡറിൽ നിന്നും സമനിലഗോളെത്തിയത്തോടെ പാർക്കൻ സ്റ്റേഡിയത്തിൽ ക്രൊയേഷ്യൻ ആരാധകർ ആർത്തുവിളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.