മഡ്രിഡ്: യുവേഫ നാഷൻസ് ലീഗിൽ യുക്രൈയ്നിനെ 4-0ത്തിന് തകർത്ത് സ്പെയിൻ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് നാലിലെ രണ്ടാം മത്സരത്തിലാണ് സ്പെയിൻ മിന്നും ജയത്തോടെ വിജയ വഴിയിൽ എത്തിയത്.
െപനാൽറ്റിയോടെ ഗോൾ വേട്ടക്ക് തുടക്കമിട്ട ക്യാപ്റ്റൻ സെർജിയോ റാമോസാണ് സ്പാനിഷ് ടീമിെൻറ മുതൽകൂട്ടായത്. പെനാൽറ്റിയിലേക്ക് വഴിയൊരുക്കിയത് കൗമാര താരം ആൻസു ഫാത്തിയും. മൂന്നാം മിനിറ്റിൽ തന്നെ ഗോളോടെ തുടങ്ങിയ ക്യാപ്റ്റൻ 29ാം മിനിറ്റിൽ ഹെഡറിലൂടെ മറ്റൊരു ഗോളും നേടി.
32ാം മിനിറ്റിലാണ് 17 കാരൻ ഫാത്തി ഗോൾ നേടിയത്. പെനാൽറ്റി ബോക്സിനടുത്തു നിന്ന് രണ്ടു താരങ്ങളെ വെട്ടിമാറ്റി ഉഗ്രൻ ഷോട്ട്. ഇതോടെ സ്പെയിൻ ടീമിെൻറ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി ആൻസു ഫാത്തി മാറി.
84ാം മിനിറ്റിൽ ഫെരാൻ ടോറസും പട്ടിക പൂർത്തിയാക്കി. 20 കാരൻ ടോറസിെൻറ സ്പാനിഷ് ടീമിനായുള്ള ആദ്യ ഗോളാണിത്.
അതേസമയം, മറ്റൊരു മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ സ്വിറ്റ്സർലൻഡ് 1-1ന് സമനിലയിൽ തളച്ചു. ആദ്യ മത്സരത്തിലും ജർമനി സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു. നാലു പോയൻറുമായി സ്പെയിനാണ് ഗ്രൂപ് നാലിൽ ഒന്നാമത്. രണ്ടു പോയൻറുള്ള ജർമനി മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.