ലണ്ടൻ: യൂറോ 2020ന് പന്തുരുളാൻ ദിനങ്ങൾ ബാക്കിനിൽക്കെ നടന്ന സൗഹൃദ മത്സരങ്ങളിൽ വമ്പൻ ജയവുമായി ഇറ്റലിയും ഹംഗറിയും. സ്പെയിൻ- പോർച്ചുഗൽ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഐമറിക് ലപ്പോർട്ടെ ആദ്യമായി സ്പാനിഷ് കുപ്പായത്തിൽ ബൂട്ടുകെട്ടിയ മഡ്രിഡിലെ മെട്രോപോളിറ്റാനോ മൈതാനത്ത് 15,000 ഓളം കാണികൾക്കു മുമ്പിലായിരുന്നു വിരസമായ സമനില. മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ലപ്പോർട്ടെക്ക് അടുത്തിടെയാണ് സ്പാനിഷ് പൗരത്വം ലഭിച്ചത്. പിന്നാലെ പുതിയ നാടിനായി കളിക്കിറങ്ങുകയും ചെയ്തെങ്കിലും ടീമിന് ജയം സമ്മാനിക്കാനായില്ല. ഫ്രഞ്ച് താരമായിരുന്നുവെങ്കിലും ഒരിക്കൽ പോലും സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ഗോളവസരങ്ങൾ കാര്യമായി പിറക്കാതെ പോയ കളിയിൽ അൽവാരോ മൊറാറ്റോ അടിച്ച വോളി ക്രോസ്ബാറിൽ തട്ടി മടങ്ങി. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടനീളം കളിമങ്ങി ഉഴറിനടന്നു.
ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇരു പാതികളിലായി ഇമ്മൊബീൽ, ബരേല, ഇൻസൈൻ, ബെരാർഡി എന്നിവർ നേടിയ ഗോളുകളിലാണ് ഇറ്റലി ജയം തൂത്തുവാരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.