ലണ്ടൻ: വൻ ട്രാൻസ്ഫറുകളുമായി ഞെട്ടിച്ച് സീസൺ തുടങ്ങിയ ചെൽസിക്ക് തുടക്കത്തിലേ പ്രഹരം. ഇംഗ്ലീഷ് ലീഗ് കപ്പ് പ്രീക്വാർട്ടറിൽ ടോട്ടൻഹാമിനോടു തോറ്റ ബ്ലൂ മെൻസ് പുറത്ത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചെൽസി വീണത് (5-4). ഇരുപക്ഷത്തുമായി ഒമ്പതു ഷോട്ടുകൾ വലകുലുക്കിയപ്പോൾ ഏറ്റവും അവസാനം ചെൽസിയുടെ മാസൻമൗണ്ട് തൊടുത്ത കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു.
കളിയുടെ 18ാം മിനിറ്റിൽ തിമോ വെർണറുടെ ഗോളിലൂടെ ചെൽസിയാണ് തുടങ്ങിയത്. ഒലിവർ ജിറൂഡ്, കാലം ഹഡ്സൻ, മാസൻ മൗണ്ട് കൂട്ടിലൂടെ ആക്രമിച്ചുകളിക്കാനുള്ള നീക്കങ്ങളെ മൗറീേന്യായുടെ ടോട്ടൻഹാം ഫലപ്രദമായിതന്നെ പ്രതിരോധിച്ചു. പക്ഷേ, സമനില ഗോളിനായി അവർക്ക് ഏറെ കാത്തിരിക്കേണ്ടിവന്നു. 83ാം മിനിറ്റിൽ എറിക് ലമേലയാണ് സ്കോർ ചെയ്തത്. അതിെൻറ മുഴുവൻ ക്രെഡിറ്റും റയൽ മഡ്രിഡിൽനിന്നെത്തി അരങ്ങേറ്റ മത്സരം കളിച്ച സ്പാനിഷ് താരം സെർജിയോ റിഗ്വിലോണിനായിരുന്നു. മൈതാനമധ്യത്തിൽനിന്നു ലഭിച്ച ലോങ് ക്രോസിനെ മനോഹരമായ ലോബിലൂടെ ബോക്സിനുള്ളിലെത്തിയ റിഗ്വിലോൺ ഗോളിനു പാകമാക്കിമാറ്റി.
ഷൂട്ടൗട്ടിൽ എറിക് ഡിയർ, ലമേല, പിയറി ഹോബർഗ്, ലൂകാസ് മൗറ, ഹാരി കെയ്ൻ എന്നീ ടോട്ടൻഹാം താരങ്ങൾ വലകുലുക്കി. ചെൽസിക്കായി ടാമി എബ്രഹാം, അസ്പിലിക്യൂറ്റ, ജോർജിന്യോ, എമേഴ്സൺ എന്നിവരും ലക്ഷ്യംകണ്ടു. മാസൺ മൗണ്ടിെൻറ അവസാന ഷോട്ട് വഴിതെറ്റിയതോടെ കളി കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.