ഗോൾ വേട്ടയിൽ മെസിയുടെ തൊട്ടുപിറകിൽ സുനിൽ ഛേത്രി

ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ പാകിസ്താനെതിരെ ഹാട്രിക് നേടിയ ഇന്ത്യൻ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി 90 അന്താരാഷ്ട്ര ഗോളുകളുമായി ലോകത്ത് നാലാം സ്ഥാനത്തെത്തി. 89 ഗോളുകൾ നേടിയ മലേഷ്യയുടെ മുക്താർ ദാഹരിയെയാണ് മറികടന്നത്.

103 ഗോളുകൾ നേടിയ അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ തൊട്ടുപിറകിലാണ് ഛേത്രിയുടെ പുതിയ സ്ഥാനം. 123 ഗോളുകളുമായി പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദായിയാണ് രണ്ടാമത്.

Tags:    
News Summary - Sunil Chhetri is right behind Messi in the goal hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.